നിറയെ 'ഫാസ്റ്റ് ഫില്ലിം​ഗ്' ഷോകള്‍; അഡ്വാന്‍സ് ബുക്കിംഗിലൂടെ 'ആടുജീവിതം' ഇതുവരെ നേടിയത്

By Web Team  |  First Published Mar 26, 2024, 11:19 AM IST

വ്യാഴാഴ്ച തിയറ്ററുകളില്‍


ആടുജീവിതം പോലെ മലയാളികള്‍ ഇത്രയും കാത്തിരുന്ന ഒരു ചിത്രം ഉണ്ടാവില്ല. പുസ്തക വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ബെന്യാമിന്‍റെ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നത് തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന, വന്‍ കാന്‍വാസിലുള്ള ചിത്രം എന്നതും. ഇപ്പോഴിതാ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയ കളക്ഷന്‍ ചര്‍ച്ചയാവുകയാണ്.

കേരളത്തിലെ മിക്ക സെന്‍ററുകളിലും ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ടിക്കറ്റ് ബുക്കിംഗ് ആപ്പുകളില്‍ കാണാന്‍ സാധിക്കുന്നത്. കേരളത്തിലെ കണക്കെടുത്താല്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനകം 2 കോടിയിലധികം നേടിക്കഴിഞ്ഞു ചിത്രം. ഇന്നും നാളെയും കൂടി ശേഷിക്കുന്നതിനാല്‍ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ ഇതിലും മുകളില്‍ പോകുമെന്ന് ഉറപ്പാണ്. മാത്രമല്ല ഇതരഭാഷാ പതിപ്പുകളുടെ ബുക്കിംഗ് മറ്റ് സംസ്ഥാനങ്ങളിലും ആരംഭിച്ചിട്ടുണ്ട്. വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ടുമായാണ് ചിത്രം എത്തുന്നത്. ആദ്യ ദിനം പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം ഒരുപക്ഷേ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തന്നെ സൃഷ്ടിക്കാന്‍ ശേഷിയുള്ള ചിത്രമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്.

Latest Videos

undefined

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്.

ALSO READ : 'ആടുജീവിതം തെലുങ്ക് പ്രസ് മീറ്റിന് എന്തുകൊണ്ട് പ്രഭാസിനെ കൊണ്ടുവന്നില്ല'? പൃഥ്വിരാജിന്‍റെ മറുപടി വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!