മലയാളത്തിലെ 80 കോടി ക്ലബ്ബില്‍ എത്ര സിനിമകള്‍? മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ ആരൊക്കെ?

By Web Team  |  First Published Jan 9, 2024, 10:15 AM IST

2016 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ആണ് ഈ നേട്ടം ആദ്യം കൈവരിച്ചത്


സിനിമകളുടെ കളക്ഷനേക്കാള്‍ അവ എത്ര ദിവസം ഓടി എന്നതായിരുന്നു ഒരുകാലത്ത് ജയപരാജയങ്ങളുടെ മാനകമായി പറയപ്പെട്ടിരുന്നത്. 365 ദിവസവും 400 ദിവസവുമൊക്കെ ഓടിയിട്ടുള്ള ജനപ്രിയ ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊക്കെ വൈഡ് റിലീസിംഗിന് മുന്‍പ്, തിയറ്ററുകള്‍ എ, ബി, സി ക്ലാസുകളിലായി വിഭജിക്കപ്പെട്ടിരുന്ന കാലം. വൈഡ് റിലീസിംഗ് സാധാരണമായതിന് ശേഷം കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിനിടെയാണ് ബോക്സ് ഓഫീസ് കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ സിനിമകളുടെ പരസ്യത്തിന് ഉപയോഗിച്ച് തുടങ്ങിയത്. മറ്റ് ഭാഷാസിനിമകളോടൊപ്പം മലയാള സിനിമയുടെ മാര്‍ക്കറ്റും സമീപകാലത്ത് വലിയ തോതില്‍ വളര്‍ന്നിട്ടുണ്ട്. മലയാളത്തില്‍ 80 കോടിയിലധികം നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ.

2016 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ആണ് മലയാളത്തില്‍ ആദ്യമായി 80 കോടിക്ക് മുകളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് കളക്റ്റ് ചെയ്ത ചിത്രം. പുലിമുരുകന്‍ മുതല്‍ നേര് വരെ ആകെ എട്ട് ചിത്രങ്ങള്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. ഇതില്‍ മുന്‍നിര താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും മാത്രമാണ് ഒന്നിലധികം ചിത്രങ്ങള്‍ ഉള്ളത്. മറ്റ് യുവതാരങ്ങള്‍ക്ക് ഓരോ ചിത്രവും. 

Latest Videos

മോഹന്‍ലാലിന് പുലിമുരുകന്‍, ലൂസിഫര്‍, നേര് എന്നിവയാണ് 80 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങളായി ഉള്ളത്. മമ്മൂട്ടിക്ക് ഭീഷ്മപര്‍വ്വവും കണ്ണൂര്‍ സ്ക്വാഡും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ്, ടൊവിനോ തോമസ് നായകനായ മള്‍ട്ടിസ്റ്റാര്‍ ചിത്രം 2018, ഷെയ്ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളായ ആര്‍ഡിഎക്സ് എന്നിവയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് മലയാള ചിത്രങ്ങള്‍.

ALSO READ : ബോളിവുഡില്‍ പുതിയ സൂപ്പര്‍സ്റ്റാര്‍? ജനപ്രീതിയില്‍ രണ്‍ബീറിന് മുന്നില്‍ ഒരൊറ്റ താരം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!