വിദേശത്തെ 4 മില്യണ്‍ ഡോളര്‍ ക്ലബ്ബ്! മലയാളത്തിലെ ആ 7 സിനിമകള്‍ ഏതൊക്കെ?

By Web Team  |  First Published Jan 20, 2024, 4:28 PM IST

പ്രേമം മുതല്‍ കണ്ണൂര്‍ സ്ക്വാഡ് വരെ പല കാലങ്ങളിലായി ഇറങ്ങിയ ഏഴ് ചിത്രങ്ങള്‍


തെന്നിന്ത്യയിലെതന്നെ മറ്റ് ഭാഷാ സിനിമകളുമായി തട്ടിച്ചുനോക്കുമ്പോള്‍ മുതല്‍ മുടക്കുന്ന തുകയുടെ കാര്യത്തില്‍ ചെറുതാണ് മലയാളം. അതുപോലെതന്നെയാണ് മലയാള സിനിമകളുടെ കളക്ഷനും. എന്നാല്‍ ബോക്സ് ഓഫീസ് സംഖ്യകളില്‍ മലയാള ചിത്രങ്ങള്‍ സമീപകാലത്ത് നേടിയ വളര്‍ച്ചയുണ്ട്. ചലച്ചിത്ര വ്യവസായത്തിന് പ്രതീക്ഷ പകര്‍ന്നുകൊണ്ട് ആ യാത്ര മുന്നോട്ടാണുതാനും. വിദേശ ബോക്സ് ഓഫീസില്‍ നിന്ന് 4 മില്യണ്‍ ഡോളറില്‍ അധികം കളക്റ്റ് ചെയ്ത മലയാള സിനിമകളുടെ ലിസ്റ്റ് ആണ് ചുവടെ.

പ്രേമം മുതല്‍ കണ്ണൂര്‍ സ്ക്വാഡ് വരെ പല കാലങ്ങളിലായി ഇറങ്ങിയ ഏഴ് ചിത്രങ്ങളുണ്ട് ആ ലിസ്റ്റില്‍. ലിസ്റ്റിലെ ഒന്നാം സ്ഥാനത്ത് കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ ജൂഡ് ആന്തണി ജോസഫ് ചിത്രം 2018 ആണ്. വിദേശ ബോക്സ് ഓഫീസില്‍ നിന്ന് 8.22 മില്യണ്‍ ഡോളര്‍ ആണ് ഈ ചിത്രം നേടിയത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആണ് രണ്ടാം സ്ഥാനത്ത്. 7.15 മില്യണ്‍ ആണ് പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഓവര്‍സീസ് ബോക്സ് ഓഫീസ്.

Latest Videos

undefined

മോഹന്‍ലാല്‍ തന്നെ നായകനായ, വൈശാഖ് സംവിധാനം ചെയ്ത ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുലിമുരുകനാണ് മൂന്നാമത്. 5.75 മില്യണ്‍ ആണ് കളക്ഷന്‍. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വമാണ് നാലാമത്. 4,7 മില്യണ്‍ ആണ് ലൈഫ് ടൈം ഓവര്‍സീസ് ബോക്സ് ഓഫീസ്. ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ് അഞ്ചാമതും അല്‍ഫോന്‍സ് പുത്രന്‍റെ നിവിന്‍ പോളി ചിത്രം പ്രേമം ആറാമതും മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് ഏഴാമതുമാണ്. കുറുപ്പ് 4.4 മില്യണും പ്രേമം 4.22 മില്യണും കണ്ണൂര്‍ സ്ക്വാഡ് 4.12 മില്യണുമാണ് നേടിയത്. മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ റിലീസ് നേര് ആണ് ലിസ്റ്റില്‍ എട്ടാം സ്ഥാനത്ത്. 3.87 മില്യണ്‍ ആണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള വിദേശ കളക്ഷന്‍.

ALSO READ : നേടിയത് വന്‍ അഭിപ്രായം, പക്ഷേ ബോക്സ് ഓഫീസ് കിലുങ്ങിയോ? 'ആട്ടം' ഇതുവരെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!