പ്രേമലു 90 ലക്ഷം ആയിരുന്നു ആദ്യദിനം നേടിയതെങ്കിലും പിന്നിടുള്ള ദിവസങ്ങളിൽ വൻ മുന്നേറ്റമാണ് ചിത്രം കാഴ്ചവച്ചത്.
ഇന്നത്തെ കാലത്ത് പുതിയ സിനിമകളുടെ കളക്ഷൻ വിവരങ്ങൾ അറിയുക എന്നത് ആരാധകരെ സംബന്ധിച്ച് വളരെ കൗതുകമുള്ളൊരു കാര്യമാണ്. പ്രത്യകിച്ച് തങ്ങളുടെ പ്രിയ താരങ്ങളുടെ കളക്ഷൻ. ബോളിവുഡിലൊക്കെ നിർമാതാക്കൾ തന്നെ കളക്ഷൻ വിവരങ്ങൾ പങ്കിടും. എന്നാൽ മലയാളത്തിൽ അത് വളരെ അപൂർവമാണ്. എന്നാൽ തന്നെയും ട്രേഡ് അനലിസ്റ്റുകൾ സിനിമകൾ നേടിയ കളക്ഷനുകൾ പങ്കിടാറുണ്ട്. അത്തരത്തിൽ 2024ൽ ആദ്യ ദിനം മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവരികയാണ്.
വർഷാരംഭത്തിൽ സീനിയർ താരങ്ങളുടെ ചിത്രങ്ങളാണ് കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന മലൈക്കോട്ടൈ വാലിബൻ ആണ് ആദ്യ ദിന കളക്ഷനിൽ ഒന്നാമതുള്ള സിനിമ. 5.85 കോടിയാണ് ആണ് ചിത്രം നേടിയ കളക്ഷൻ. കേരള കളക്ഷനാണിത്. എന്നാൽ ആദ്യ ദിന കളക്ഷനിൽ തിളങ്ങിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കളക്ഷനിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ മോഹൻലാൽ ചിത്രത്തിന് സാധിച്ചില്ല.
undefined
രണ്ടാമത് മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം ആണ്. 3.1 കോടിയാണ് ഫസ്റ്റ് ഡേ ഭ്രമയുഗം നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി കൂടി ലഭിച്ചതോടെ കളക്ഷനിൽ രണ്ടാം ദിനവും വൻ കുതിപ്പാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും അങ്ങനെ ആകുമെന്നാണ് വിലിയരുത്തൽ.
ഒടുവിൽ അവർ ഒന്നിക്കുന്നു; വിവാഹത്തിനൊരുങ്ങി റോബിനും ആരതിയും, ആശംസാപ്രവാഹം
മൂന്നാം സ്ഥാനം ജയറാം നായകനായി എത്തിയ അബ്രഹാം ഓസ്‌ലർ ആണ്. 2.8 കോടി മുതല്‍ 3 കോടി വരെ അടുപ്പിച്ചാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രാക്കർന്മാർ പറയുന്നു. മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് മിഥുൻ മാനുവൽ തോമസ് ആണ്. നാലാം സ്ഥാനത്ത് ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ആണ്. ഒരുകോടിക്ക് മേലാണ് ചിത്രത്തിന്റെ കളക്ഷൻ. അഞ്ചാം സ്ഥാനത്ത് പ്രേമലു ആണ്. 90 ലക്ഷം ആയിരുന്നു ആദ്യദിനം നേടിയതെങ്കിലും പിന്നിടുള്ള ദിവസങ്ങളിൽ വൻ മുന്നേറ്റമാണ് ചിത്രം കളക്ഷനിൽ കാഴ്ചവച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..