മെയ് 5 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
കേരളത്തിലെ തിയറ്ററുകളില്‍ ഇതരഭാഷാ ചിത്രങ്ങള്‍ക്ക് ആളെത്തുമ്പോഴും മലയാള സിനിമ കാണാന്‍ ആളില്ലെന്ന പരിവേദനങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ അതിനൊടുവില്‍ ഒരു മലയാള ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോളും ജനത്തിരക്ക് സൃഷ്ടിക്കുന്നതിന്‍റെ സന്തോഷത്തിലാണ് മോളിവുഡ്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് ആ ചിത്രം. ഓരോ ദിവസം ചെല്ലുന്തോറും ബോക്സ് ഓഫീസില്‍ പുതിയ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഇപ്പോഴിതാ കേരളത്തിലെ കളക്ഷനിലും ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് മാത്രം ചിത്രം 50 കോടി ഗ്രോസ് കളക്ഷന്‍ പിന്നിട്ടിരിക്കുകയാണെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 13-ാം ദിനമായ ബുധനാഴ്ച മാത്രം ചിത്രം കേരളത്തില്‍ നിന്ന് നേടിയ ഗ്രോസ് 3.53 കോടിയാണ്. 13 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയ ഗ്രോസ് 51.4 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ ഫോറം കേരളം അറിയിക്കുന്നു. 13 ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 11.6 കോടിയാണെന്നാണ് അവരുടെ കണക്ക്.
Unstoppable..!!
13th Day Kerala Gross: ₹3.53 Cr
13 Days Kerala Gross: ₹51.4 Cr
13 Days Worldwide Gross: ₹111.6 Cr🔥 pic.twitter.com/xACNfz2go8
അതേസമയം റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പല ഇടങ്ങളിലും റിലീസ് ദിനത്തേക്കാള്‍ സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിനൊരു ഉദാഹരണമാണ് യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങള്‍. മെയ് 5 ന് ഈ മാര്‍ക്കറ്റുകളില്‍ 45 ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 45 എന്നുള്ളത് 150 സ്ക്രീനുകളായി വര്‍ധിച്ചിരുന്നു. ഇപ്പോഴിതാ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ചിത്രം ചാര്‍ട്ട് ചെയ്തിരിക്കുന്നത് 210 ല്‍ അധികം സ്ക്രീനുകളിലാണ്. അതായത് റിലീസ് ചെയ്തതിന്‍റെ നാല് ഇരട്ടിയില്‍ അധികം!
ALSO READ : റോബിനെയും രജിത്ത് കുമാറിനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് ബിഗ് ബോസ്