കണ്ണുകളെന്തിന് വേറെ...; കലോത്സവം കേട്ടനുഭവിച്ച് കരീം മാഷ് -വീഡിയോ

By Web Team  |  First Published Jan 4, 2023, 10:16 PM IST

ഓരോ മത്സരാർഥിയുടെയും പ്രകടനം സസൂക്ഷ്മം നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തു.


തിരക്കിനിടയിലൂടെ, ഗണപത് സ്കൂളിലെ മിമിക്രി വേദിയിലേക്ക് വളണ്ടിയർമാരുടെ കൈപിടിച്ച് അബ്​ദുൽ കരീം നടന്നെത്തി വേദിക്ക് മുന്നിൽ തന്നെ സ്ഥാനം പിടിച്ചു.  കലോത്സവവേദിയിൽ കുട്ടികളുടെ കലാപരിപാടികൾ ആസ്വദിക്കാനാണ് അബ്​ദുൽ കരീം എത്തിയത്. കാഴ്ച പരിമിതിയുണ്ടെങ്കിലും കരീമിന്റെ ആസ്വാദനത്തിന് യാതൊരു പരിമിതിയുമില്ല. കൂടാതെ കുട്ടികൾക്ക് കലവറയില്ലാത്ത പിന്തുണയും നൽകുന്നു. ​ഗണപത് സ്കൂളിലെ മിമിക്രി വേദിയിലേക്കാണ് വളണ്ടിയർമാരുടെ കൈപിടിച്ച് അബ്​ദുൽ കരീം എത്തിയത്. ഓരോ മത്സരാർഥിയുടെയും പ്രകടനം സസൂക്ഷ്മം നിരീക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തു. കുട്ടികളുടെ പ്രകടനങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യൽ സ്കൂൾ അധ്യാപകനായ കരീം, തന്റെ കുട്ടികളെ പഠിപ്പിക്കാനാണ് പരിപാടി റെക്കോർഡ് ചെയ്യുന്നത്.

ആവർത്തന വിരസമെന്ന് വേദിയിലെ പലരും അഭിപ്രായപ്പെട്ടെങ്കിലും കരീം എല്ലാം ആസ്വദിച്ചു. നല്ല തമാശകൾ കേട്ട് മതിമറന്ന് ചിരിച്ചു. വളർന്നുവരുന്ന കുട്ടികളെ ആവർത്തന വിരസമെന്ന് പറഞ്ഞ് തളർത്തരുതെന്നാണ് അബ്ദുൽ കരീമിന്റെ അഭിപ്രായം. കുട്ടികൾ എന്തവതരിപ്പിച്ചാലും അവരെ പ്രോത്സാഹിപ്പിക്കണമെന്നും അബ്ദുൽ കരീം പറഞ്ഞു.

Latest Videos

ആരായിരിക്കും സ്വർണ്ണക്കപ്പ് ജേതാക്കൾ എന്ന് തീരുമാനിക്കുന്നതിൽ ഇന്നത്തെ മത്സരങ്ങൾ നിർണായക പങ്ക് വഹിക്കും. അതുപോലെ ഇന്ന് നടക്കുന്ന 60 ഇനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുന്നുണ്ട്. രാത്രി പത്ത് മണിക്കുള്ളിൽ തന്നെ എല്ലാ ഇനങ്ങളും അവസാനിപ്പിക്കുക എന്നാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കണ്ണൂരും കോഴിക്കോടും കൊല്ലവും പാലക്കാടും നേരിയ പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ് ഒന്ന് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഇന്നത്തെ പോയിന്‍റ് നില കൂടി പുറത്ത് വരുമ്പോൾ ഒരുപക്ഷേ ഈ സ്ഥാനങ്ങൾക്ക് മാറ്റം സംഭവിച്ചേക്കാം. അതിനാൽ തന്നെ പോയിന്‍റ് നില ഉയർത്താനുള്ള വാശിയേറിയ പോരാട്ടമായിരിക്കും രണ്ടാം ദിനം.

നവോത്ഥാനം, ശ്രീനാരായണ ഗുരു, 'സോഷ്യൽ ഡിലെമ'; സാങ്കേതികവിദ്യ സുഹൃത്തോ വില്ലനോ? ആഞ്ഞടിച്ച് വിദ്യാർത്ഥികള്‍

click me!