അവഞ്ചേഴ്സ് സൂപ്പർതാരം ബ്ലാക്ക് പാന്തറിന്‍റെ ഡ്യൂപ്പ് അഭിനേതാവും 3 മക്കളും കാർ അപകടത്തിൽ കൊല്ലപ്പെട്ടു

By Web Team  |  First Published Nov 7, 2023, 12:44 PM IST

ചാഡ്വിക് ബോസ്മൻ അവതരിപ്പിച്ച ബ്ലാക്ക് പാന്തര്‍ എന്ന കഥാപാത്രത്തിന്റെ ഡ്യൂപ്പായിരുന്ന തരജ റാംസെസും മക്കളുമാണ് അറ്റ്ലാന്റയിലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്


അറ്റ്ലാന്‍റാ: ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിലും ബ്ലാക്ക്പാന്തറിലും ഡ്യൂപ്പായി അഭിനയിച്ച സ്റ്റണ്ട് ആക്ടറിനും മൂന്ന് മക്കൾക്കും കാര്‍ അപകടത്തില്‍ ദാരുണാന്ത്യം. ചാഡ്വിക് ബോസ്മൻ അവതരിപ്പിച്ച ബ്ലാക്ക് പാന്തര്‍ എന്ന കഥാപാത്രത്തിന്റെ ഡ്യൂപ്പായിരുന്ന തരജ റാംസെസും മക്കളുമാണ് അറ്റ്ലാന്റയിലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. 13 കാരിയായ മകൾ സുന്ദരി, 8 ആഴ്ച പ്രായമുള്ള മകൾ ഫുജിബോ, പത്ത് വയസ് പ്രായമുള്ള മകന്‍ കിസാസി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 41 വയസായിരുന്നു തരജയ്ക്ക്. 

ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന തരജയുടെ രണ്ട് പുത്രിമാര്‍ രക്ഷപ്പെട്ടതായി തരജയുടെ അമ്മ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. നിരവധി ഹോളിവുഡ് സിനിമകളിലെ മാര്‍ഷ്യല്‍ ആര്‍ട്സ്, മോര്‍ട്ടോര്‍ സൈക്കിള്‍ സംഘട്ടന രംഗങ്ങളിലെ ഡ്യൂപ്പായിരുന്നു തരജ. ദി സൂയിസൈഡ് സ്ക്വാഡ്, അറ്റ്ലാന്റ, ക്രീഡ് 3 എന്നിവയടക്കമുള്ള ചിത്രങ്ങളിലും തരജ ഡ്യൂപ്പായിരുന്നു. ദി ഹംഗർ ഗെയിംസ് ക്യാച്ചിംഗ് ഫയർ, ദി വാക്കിംഗ് ഡെഡ്, ദി വാംപയർ ഡയറീസ് എന്നീ ചിത്രങ്ങളുടെ ആർട്ട് വിഭാഗത്തിലും തരജ പ്രവർത്തിച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Akili Ramsess (@eyeakili)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!