ഇന്നും മലയാളികളുടെ മനസിനെ പ്രണയസാന്ദ്രമാക്കുന്ന നിനക്കായ് എന്ന ആല്‍ബത്തിലെ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം... എന്ന ഗാനം ബാലഭാസ്കറിന് ഏറെ പ്രീയപ്പെട്ട വയലിനില്‍ ബിജിബാല്‍ ഒരിക്കല്‍ കൂടി വായിക്കുന്നു
വായിച്ച് തീരും മുമ്പ് ഇടമുറിഞ്ഞു പോയ നാദത്തിന്‍റെ വിങ്ങലോടെയാണ് ബാലഭാസ്കറിനെ ഓരോ മലയാളിയും ഇപ്പോള്‍ ഓര്‍മിക്കുന്നത്. സംഗീതം കൊണ്ട് വിസ്മയം രചിച്ച ആ അതുല്യ പ്രതിഭയ്ക്ക് മുന്നില്‍ ബാലഭാസ്കര്‍ ഈണമിട്ട ഒരു മനോഹരം ഗാനം കൊണ്ട് അര്‍ച്ചന നടത്തുകയാണ് സുഹൃത്ത് ബിജിബാല്‍.
ഇന്നും മലയാളികളുടെ മനസിനെ പ്രണയസാന്ദ്രമാക്കുന്ന നിനക്കായ് എന്ന ആല്‍ബത്തിലെ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം... എന്ന ഗാനം ബാലഭാസ്കറിന് ഏറെ പ്രീയപ്പെട്ട വയലിനില്‍ ബിജിബാല്‍ ഒരിക്കല്‍ കൂടി വായിക്കുന്നു. ജയചന്ദ്രന്‍, സംഗീത എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന്‍റെ വരികള്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍റേതാണ്.
ഈസ്റ്റ് കോസ്റ്റിന്‍റെ ആദ്യമായ്, നിനക്കായ് എന്നീ ആല്‍ബങ്ങളിലെ ഗാനങ്ങളെല്ലാം അക്കാലത്ത് വലിയ ഹിറ്റുകളായ മാറിയതാണ്. ആദ്യമായ് കണ്ട നാള്‍ ഓര്‍മയുണ്ടോ.., ഇനിയാര്‍ക്കുമാരോടും ഇത്രമേല്‍ തോന്നാത്തതെന്തോ തുടങ്ങിയ ഗാനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഹൃദയത്തില്‍ പ്രണയം ജനിപ്പിച്ചു കൊണ്ടിരിക്കുന്നു.