ട്രെൻഡായി 'ബാബ്വേട്ടാ'.. കോടതി സമക്ഷം ബാലൻ വക്കീലിലെ ഐറ്റം സോംഗ് വൈറലാകുന്നു!

By Web Team  |  First Published Feb 19, 2019, 5:13 PM IST

ദിലീപ് നായകനാകുന്ന കോടതി സമക്ഷം ബാലൻ വക്കീലിലെ ബാബ്വേട്ടാ എന്ന ഗാനം വൈറലാകുന്നു. ഒരു ഐറ്റം ഡാൻസാണ് ഗാനരംഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. നേഹ അയ്യരും ഭീമൻ രഘുവുമാണ് ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്. ഇതിനകം മൂന്നരലക്ഷത്തോളം ആള്‍ക്കാരാണ് ഗാനത്തിന്റെ വീഡിയോ കണ്ടിരിക്കുന്നത്.

Latest Videos

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രണവം ശശിയും സിത്താര കൃഷ്‍ണകുമാറുമാണ് ഗായകര്‍. നാടൻപാട്ടിന്റെ സ്വഭാവത്തിലുള്ള വരികളുള്ള ഗാനം തമാശകലര്‍ത്തിയുള്ള രംഗങ്ങളോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ബാബ്വേട്ടാ ഗാനത്തിനു പുറമേ പനിമിതയേ എന്ന മെലഡി ഗാനവും ചിത്രത്തിന്റേതായി പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിലെ നാല് ഗാനങ്ങള്‍ ബി കെ ഹരിനാരായണൻ എഴുതിയപ്പോള്‍ ഗോപി സുന്ദറും രാഹുല്‍ രാജും രണ്ടുവീതം ഗാനങ്ങള്‍ക്ക് ഈണം നല്‍കി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ മംമ്ത മോഹൻദാസും പ്രിയ ആനന്ദും നായികമാരായി എത്തുന്നു. ലെന, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

click me!