ഇപി ജയരാജന്‍റെ 'മുഹമ്മദലി' അബദ്ധം ബോളിവുഡ് സിനിമയില്‍ എടുത്തു

By Web Desk  |  First Published Jan 16, 2018, 5:13 PM IST

മുംബൈ: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണ വാര്‍ത്തയില്‍ കായിക മന്ത്രി ഇപി ജയരാജന്‍ നടത്തിയ അനുശോചനത്തിലെ അബദ്ധം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരുന്നു. മലയാളി മറന്നുവെങ്കിലും സംഭവം ഇപ്പോള്‍ ബോളിവുഡ് സിനിമയിലെ രംഗമായി മാറിയിരിക്കുകയാണ്.  അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘മുക്കബാസ്’ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുവരുന്നത്.

Latest Videos

ഈ ചിത്രത്തിലെ ഒരു രംഗത്തിലാണ് ജയരാജന് പറ്റിയ അബന്ധം ഉള്‍കൊള്ളുന്നത്. ചിത്രത്തിന്റെ ട്രെയ്ലറില്‍ തന്നെ എല്ലാവര്‍ക്കും ഈ രംഗം കാണാം. ഉത്തര്‍പ്രദേശിലാണ് കഥ നടക്കുന്നത്. ബോക്സിങ് ചാമ്പന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മന്ത്രി. അദ്ദേഹം സംസ്ഥാനത്തെ പ്രതിഭകളായ കായിക താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്.’ നമ്മുടെ നാട് ധ്യാന്‍ ചന്ദിന്റെ നാടാണ്. മുഹമ്മദ് കൈഫിന്റെ നാടാണ്. മുഹമ്മദ് അലിയുടെ നാടാണ്…’ 
അപ്പോള്‍ മന്ത്രിക്ക് അരിലികിരുന്ന ഒരാള്‍ അദ്ദേഹത്തെ പതുക്കെ തിരുത്തുന്നു. മന്ത്രി പറയുന്നു; ‘ക്ഷമിക്കണം. മുഹമ്മദലി കേരളത്തില്‍ നിന്നുള്ള ആളാണ്. 

ബാക്സിങ് ഇതിഹാസം മുഹമ്മദ് അലി മരിച്ചപ്പോള്‍ അന്നത്തെ കായികമന്ത്രിയായിരുന്ന ഇ.പി ജയരാജന്‍ ഒരു ചാനലില്‍ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചിരുന്നു. സ്വര്‍ണം നേടി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.

click me!