ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ റിലീസിന് തയ്യാറെടുക്കുന്നു. സെപ്റ്റംബര്‍ 21നാണ് ചിത്രത്തിന്റെ റിലീസ് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ റിലീസിന് തയ്യാറെടുക്കുന്നു. സെപ്റ്റംബര്‍ 21നാണ് ചിത്രത്തിന്റെ റിലീസ് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ച് ഏരീസ് ഗ്രൂപ്പ് ആണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ നിര്‍മ്മിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ സിഎസ്ആർ ചിത്രമെന്ന പ്രത്യേകതയുമായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബിജു മജീദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഇൻഡിവുഡ് ടാലൻറ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിൻ മംഗലശ്ശേരി, സമർത്ഥ് അംബുജാക്ഷൻ, സിൻസീർ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുൽ, ശ്യാം കുറുപ്പ്, പ്രഭിരാജ്നടരാജൻ, മുകേഷ് എം നായർ, ബേസിൽ ജോസ് എന്നിവരോടൊപ്പം ലാലു അലക്സ്, ശിവാജി ഗുരുവായൂർ, സുനിൽ സുഖദ,ബോബൻ സാമുവൽ, പാഷാണം ഷാജി (സാജു നവോദയ), ജാഫർ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, സീമ ജി നായർ,മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട് . വർക്കല, പുനലൂർ, -ഐക്കരക്കോണം, കൊച്ചി എന്നിവടങ്ങളായിരുന്നു ലൊക്കേഷൻ.