തകര്‍പ്പന്‍ കല്യാണ വീഡിയോ പുറത്തുവിട്ട് വിദ്യ ഉണ്ണി

By Web Team  |  First Published Feb 25, 2019, 7:38 PM IST

ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചുവരികയാണ് വിദ്യ. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ചലച്ചിത്ര രം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്


കൊച്ചി: ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി ജനുവരി മാസം 27 ാം തിയതിയാണ് വിവാഹിതയായത്. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി സഞ്ജയ് വെങ്കിടേശ്വരായിരുന്നു മിന്നു കെട്ടിയത്. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ റൗഡി ബേബി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ വിദ്യ പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളുടെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിദ്യ. 9 മിനിട്ട് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.

Latest Videos

 

ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചുവരികയാണ് വിദ്യ. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ചലച്ചിത്ര രം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. നിരവധി നൃത്ത പരിപാടികളിലൂടെയും ടിവി അവതാരികയായും വിദ്യ പ്രേഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്.

click me!