നടി കാഞ്ചന മോയിത്രയ്ക്കെതിരെ ആക്രമണം

By Web Desk  |  First Published Sep 20, 2017, 3:55 PM IST

കൊല്‍ക്കത്ത:  ഷൂട്ടിങ്ങ് കഴിഞ്ഞുള്ള യാത്രയില്‍ നടി കാഞ്ചന മോയിത്രയ്‌ക്കെതിരെ ആക്രമണശ്രമം. ബംഗാളി നടിയായ കാഞ്ചന മോയിത്രയ്ക്കു  നേരെയാണ് ആക്രമണശ്രമമുണ്ടായത്.

ചൊവ്വാഴ്ച രാത്രി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങുകയായിരുന്ന നടിയുടെ കാര്‍  തടഞ്ഞു നിര്‍ത്തിയാണ് മൂവര്‍ സംഘം നടിയെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊല്‍ക്കത്തയില്‍ സിരിതി ക്രോസിങ്ങിനു സമീപമായിരുന്നു സംഭവം. 

Latest Videos

മദ്യലഹരിയിലായിരുന്ന മൂവര്‍ സംഘമാണ് നടിയുടെ കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം നടിയുടെ കാറിന്റെ താക്കോല്‍ ഊരി പുറത്തേക്ക് വലിച്ചിറക്കിയത്. കാഞ്ചനയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

click me!