നടൻ ജഗതി ശ്രീകുമാർ വീണ്ടും പൊതു വേദിയിലെത്തി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേഫത്തോൺ പരിപാടിയിലാണ് നടനെത്തിയത്.
തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാർ വീണ്ടും പൊതു വേദിയിലെത്തി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേഫത്തോൺ പരിപാടിയിലാണ് നടനെത്തിയത്.
മാനവീയം വീഥിയിൽ നിന്ന് കവടിയാർ വരെ മൂന്ന് കിലോമീറ്ററായിരുന്നു സേഫത്തോൺ. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ അതിരാവിലെ തന്നെ സ്റ്റാർട്ടിങ് പോയന്‍റിലെത്തി. വാം അപ്പായി സൂംബാ ഡാൻസൊക്കെ ചെയ്ത് ഐഎം വിജയൻ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു.
undefined
ഓടിയെത്തിവരെ കാണാൻ ജഗതി ശ്രീകുമാർ വേദിയിലേക്കെത്തി. സംസാരിക്കാനായില്ലെങ്കിലും കൈവീശി ആവേശത്തോടൊപ്പം പങ്കുചേര്‍ന്നു. അപകടം ജീവിതം കീഴ്മേൽ മറിച്ചെങ്കിലും ജീവിതത്തിലേക്ക് ജഗതി തിരിച്ച് വരികയാണ്.
പൊതുവേദികളിലൊന്നും സജീവമല്ലെങ്കിലും സേഫത്തോണിൽ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ ജഗതി സ്വീകരിക്കുകയായിരുന്നെന്ന് സംഘാടകർ പറഞ്ഞു. സ്വകാര്യ ഗ്രൂപ്പാണ് സേഫത്തോൺ സംഘടിപ്പിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റ പരിപാടിയിൽ പങ്കെടുത്തു