എന്തിര ലോകത്തില്‍ സുന്ദരിയേ- 2.0ത്തിലെ ഗാനം പുറത്തുവിട്ടു

By Web Team  |  First Published Nov 25, 2018, 3:15 PM IST

രജനികാന്തിന്റെ 2.0ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ഷങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 29ന് ആണ് ചിത്രം റിലീസ് ചെയ്യുക.


രജനികാന്തിന്റെ 2.0ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. ഷങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 29ന് ആണ് ചിത്രം റിലീസ് ചെയ്യുക.

Latest Videos

രജനികാന്തും നായിക എമി ജാക്സണും തമ്മിലുള്ള പ്രണയരംഗങ്ങളാണ് ഗാനരംഗത്തുള്ളത്. സിദ് ശ്രീറാമും ഷാഷ തിരുപതിയും ഗാനം ആലപിച്ചിരിക്കുന്നു. എന്തിര ലോകത്തില്‍ സുന്ദരിയേ.. എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കും.

അതേസമയം റിലീസിനു മുന്നേ രജനികാന്ത് ചിത്രം 100 കോടി ക്ലബ്ബിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം ഇതുവരെയായി 120 കോടി രൂപയാണ് റിലീസിനു മുന്നേ നേടിയിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇത് റെക്കോര്‍ഡ് ആണ്. റിലീസിനു മുന്നേ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോര്‍ഡ് ആണ് 2.0 സ്വന്തമാക്കിയിരിക്കുന്നത്.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. അക്ഷയ് കുമാര്‍ വില്ലൻ വേഷത്തില്‍ എത്തുന്നു.

click me!