'ബാല അറസ്റ്റിലായത് കാണാന്‍ വന്നതാണ്': നടന്‍ അറസ്റ്റിലായത് അറിഞ്ഞ് കടവന്ത്ര സ്റ്റേഷനിലെത്തി 'ചെകുത്താന്‍'

By Web Team  |  First Published Oct 14, 2024, 3:48 PM IST

മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാലയെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. മകളുമായി ബന്ധപ്പെട്ട പരാമർശങ്ങളും അറസ്റ്റിന് കാരണമായി.


കൊച്ചി:  മുൻ ഭാര്യ നൽകിയ പരാതിയിൽ നടൻ ബാലയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ്  അറസ്റ്റിലായത്. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്നും പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ് നടപടി. 

അതേ സമയം നടന്‍ ബാല ലോക്കപ്പിൽ കിടക്കുന്ന ദൃശ്യങ്ങൾ എടുക്കാനും ഫേസ്ബുക്ക് ലൈവ് നൽകാനുമായി ചെകുത്താൻ എന്ന് വിളിക്കപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് കടവന്ത്ര പോലീസ് സ്റ്റേഷനിൽ എത്തി. നേരത്തെ യൂട്യൂബര്‍ അജു അലക്സിന്‍റെ വീട്ടില്‍ ആക്രമണം നടത്തിയെന്ന പേരില്‍ ബാലയ്ക്കെതിരെ ആരോപണവും കേസും ഉണ്ടായിരുന്നു.

Latest Videos

പിന്നീട് ഇരുവരും സോഷ്യല്‍ മീഡിയ വഴി ഏറ്റുമുട്ടിയിരുന്നു. അടുത്തിടെ അജു അലക്സ്  അറസ്റ്റിലായപ്പോള്‍ ബാല അത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. തന്‍റെ വീടില്‍ ആക്രമണം നടത്തിയതിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിലും താന്‍ പരാതി നല്‍കിയിട്ട് ഒരു വര്‍ഷത്തോളം നടപടിയൊന്നും ഉണ്ടായില്ലെന്നും. ഇപ്പോള്‍ ബാല അറസ്റ്റിലായത് കാണാന്‍ എത്തിയതാണെന്നും അജു അലക്സ്  സ്റ്റേഷന്‍ പരിസരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേ സമയം മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായി. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്.  

കഴിഞ്ഞ ഏതാനും ദിവസമായി ബാലയും മുൻ ഭാര്യയും തമ്മിലുളള  തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നുമകൾ പറഞ്ഞത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

തന്റെ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും മകൾ പറഞ്ഞു. പിന്നാലെ കുഞ്ഞിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. സമൂഹ മാധ്യമങ്ങളിൽ ബാലയും പ്രതികരണങ്ങൾ പങ്കുവെച്ചു. തുടർന്ന് ബാലക്കെതിരെ മുൻഭാര്യയും രംഗത്തെത്തി. ഈ പ്രശ്നങ്ങളാണ് ബാലയുടെ അറസ്റ്റിലേക്ക് എത്തിയത്. 

അടിമുടി ചിരിച്ച് രസിച്ച് കാണാം; 'പൊറാട്ട് നാടക'ത്തിന്‍റെ ട്രെയിലര്‍ പുറത്ത്, ചിത്രം ഒക്ടോബര്‍ 18ന്

'റിയലസ്റ്റിക് കോര്‍ട്ട് ഡ്രാമ': സാബുമോന്‍ സംവിധായകനാകുന്നു, പ്രയാഗ മാര്‍ട്ടിന്‍ നായിക

click me!