പതിനാലു തവണ 'പ്രേമലു' തീയറ്ററിൽ കണ്ടു; കൊല്ലംകാരിക്ക് ഗംഭീര സര്‍പ്രൈസ് നല്‍കി നിര്‍മ്മാതാക്കള്‍.!

By Web Team  |  First Published Mar 4, 2024, 7:16 PM IST

ഭാവന സ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ഈ സ്‌പെഷൽ സമ്മാനം ആര്യയ്ക്ക് കൈമാറിയത് 


കൊച്ചി: പ്രേമലു പതിനാല് തവണ തീയറ്ററിൽ കണ്ട ആരാധികയ്ക്ക് ഭാവന സ്റുഡിയോസിന്‍റെ സമ്മാനം . പ്രേമലു മൂവി പതിനാലു തവണ തീയറ്ററിൽ കണ്ടു എന്ന് ഭാവന സ്റ്റുഡിയോസ് ഇൻസ്റ്റ ഗ്രാം പേജിൽ കമന്റ് ചെയ്ത കൊല്ലം സ്വദേശിയായ ആരാധിക ആര്യ ആർ കുമാറിനാണ് ടിക്കറ്റില്ലാതെ തന്നെ എത്ര തവണ വേണമെങ്കിലും തീയറ്ററിൽ പ്രേമലു കാണുവാനുള്ള സൗകര്യമൊരുക്കി പ്രേമലു ടോപ് ഫാൻ പാസ് ഇഷ്യു ചെയ്തത് . 

ഭാവന സ്റുഡിയോസിന്റെ പ്രതിനിധി കൊല്ലത്തുള്ള ആര്യയുടെ വീട്ടിലെത്തിയാണ് ഈ സ്‌പെഷൽ സമ്മാനം ആര്യയ്ക്ക് കൈമാറിയത് . "താങ്ക് യു ഭാവന സ്റ്റുഡിയോസ്. ഇനി ഞാൻ പ്രേമലു കണ്ട് കണ്ട് മരിക്കും " എന്ന്നാണ്  പാസ് ലഭിച്ച ശേഷം ആര്യ ഇൻസ്റ്റയിൽ കുറിച്ചത് .

Latest Videos

ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടി. കളക്ഷനിലും കുതിച്ചു. പിന്നാലെ വന്ന ചിത്രങ്ങൾക്കൊപ്പം കിടപിടിച്ച് ഇതുവരെ ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത് 75 കോടി അടുപ്പിച്ചാണെന്നാണ് അനൗദ്യോ​ഗിക കണക്ക്. 

വൈകാതെ തന്നെ പ്രേമലു 100 കോടി തൊടുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.  ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്.

അതേ സമയം പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിന് പിന്നാലെ ഇപ്പോൾ ട്രെയിലറും റിലീസ് ചെയ്തിരിക്കുകയാണ്. കഥാപാത്രങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള ഡബ്ബിങ്ങുകളാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ഹൈദ്രാബാദ് ബേയ്സ് ചെയ്തുള്ള സിനിമയായത് കൊണ്ട് തന്നെ ഇനി മുതൽ ചിത്രം തെലുങ്ക് സംസാരിച്ച് തുടങ്ങുമെന്നാണ് ഏവരും പറയുന്നത്. കേരളത്തിൽ ചിത്രം തീർത്ത തരം​ഗം തെലുങ്കിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷയും. മാർച്ച് 8നാണ് റിലീസ്. എസ് എസ് കാര്‍ത്തികേയ ആണ് പ്രേമലു തെലുങ്കിൽ വിതരണത്തിന് എത്തിക്കുന്നത്. 

ഞാൻ ഭാഗ്യവാനാണ്, നിങ്ങൾ രണ്ടും അടിപൊളിയാണ്: കെ കെ മേനോൻ പറയുന്നു

കരണ്‍ ജോഹര്‍ കണ്ടാല്‍... ; അംബാനിയുടെ വിവാഹ ആഘോഷം ആരാധ്യ ബച്ചന്‍ തൂക്കിയെന്ന് ബോളിവുഡ്.!

click me!