കെജിഎഫ് 2 വിജയത്തിന് ശേഷം യാഷ് അഭിനയിക്കുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയ്ക്ക് റെക്കോഡ് നേട്ടം
ബെംഗലൂരു: ഒരു ചിത്രത്തിലൂടെ പാൻ ഇന്ത്യാ താരങ്ങളായി ഉയർന്നവരാണ് യാഷും അല്ലു അർജുനും. യാഷ് കെജിഫ് സീരീസിലൂടെ, അല്ലു അർജുൻ പുഷ്പയിലൂടെ ഈ നേട്ടം നേടി. ഈ രണ്ടു താരങ്ങളുടെ പൊതു പ്രത്യേകത കെജിഎഫും പുഷ്പയും ആദ്യ ഭാഗങ്ങളെക്കാൾ രണ്ടാം ഭാഗം വൻ വിജയം നേടി എന്നതാണ്. പ്രത്യേകിച്ച് കെജിഎഫ് ബോക്‌സ് ഓഫിസിൽ 1200 കോടി നേടിയപ്പോൾ, പുഷ്പ 2 1800 കോടി പിന്നിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
കെജിഎഫ് 2 വിജയത്തിന് ശേഷം യാഷ് അഭിനയിക്കുന്ന ചിത്രമാണ് ടോക്സിക്. ഈ ചിത്രം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നു. യാഷ് ഈ ചിത്രത്തിലും ഗാങ്‌സ്റ്ററായാണ് അഭിനയിക്കുന്നത് എന്നാണ് വിവരം. യാഷിന്റെ പിറന്നാളിനോടനുബന്ധിച്ച്, ടോക്സിക്ക് ടീം ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടിരുന്നു ജനുവരി 8ന്. വീഡിയോയിൽ ഒരു പാര്‍ട്ടിയില്‍ തന്‍റെ സ്ഥിരം സ്വാഗില്‍ എത്തുന്ന യാഷിനെയാണ് കാണിച്ചിരിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും റെക്കോഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
ടോക്സിക് ഗ്ലിംപ്സ് വീഡിയോ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കാഴ്ചകളുള്ള ഗ്ലിംപ്സ് വീഡിയോ എന്ന റെക്കോർഡ് നേടിയിട്ടുണ്ട്. മുമ്പ് അല്ലു അർജുന്‍റെ പുഷ്പ 2 ഹിന്ദി വേർഷൻ ഗ്ലിംപ്സ് വീഡിയോ 24 മണിക്കൂറിനുള്ളിൽ 27.67 മില്യൺ കാഴ്ചകൾ നേടി റെക്കോർഡ് നേടിയിരുന്നു. ടോക്സിക് ഗ്ലിംപ്സ് വീഡിയോ ആ റെക്കോർഡ് 13 മണിക്കൂറിനുള്ളിൽ മറികടന്നു ടോക്സിക്കിന്‍റെ ഗ്ലിംപ്സ് വീഡിയോ.
ടോക്സിക് ഗ്ലിംപ്സ് വീഡിയോ 40 മില്യൺ കാഴ്ചകൾക്ക് അടുത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയിലെ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കാഴ്ചകളുള്ള ഗ്ലിംപ്സ് വീഡിയോ എന്ന നിലയിൽ ടോക്സിക് ഒന്നാമതാണ്.
അതേസമയം കെജിഎഫ് നായകന്‍റെ അടുത്ത ചിത്രം എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിരിക്കുന്ന ചിത്രമാണ് ടോക്സിക്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കെവിഎന്‍ പ്രൊഡക്ഷനാണ് നിര്‍മ്മാണം.
'രണ്ട് ലോകങ്ങള്‍': യാഷിന്‍റെ 'ടോക്സിക്' ബര്‍ത്ത്ഡേ പീക്ക് വിവാദത്തിന്, ഗീതു മോഹന്‍ദാസ് പറഞ്ഞത്