കേന്ദ്ര കഥാപാത്രം ഒരു ബൈക്ക്; 'യമഹ' ചിത്രീകരണം ആരംഭിച്ചു

By Web Team  |  First Published Oct 28, 2024, 9:01 PM IST

മധു ജി കമലം രചനയും സംവിധാനവും. ബെംഗളൂരു, കായംകുളം, ഹരിപ്പാട്, മുതുകുളം, മാവേലിക്കര ലൊക്കേഷനുകള്‍


പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്‍മണ്യന്‍ നിർമ്മിച്ച് മധു ജി കമലം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് യമഹ. അന്തരിച്ച പ്രശസ്ത സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരയ്ക്കൽ തറവാട്ട് മുറ്റത്ത് വച്ചായിരുന്നു മാസങ്ങൾക്കു മുന്‍പ് ചിത്രത്തിന്‍റെ പൂജ. സുധി ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ബെംഗളൂരു, കായംകുളം, ഹരിപ്പാട്, മുതുകുളം, മാവേലിക്കര, എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

ഹരി പത്തനാപുരം (പ്രമുഖ ടിവി അവതാരകനും പ്രഭാഷകനും), തോമസ് കുരുവിള, നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂർ, നെപ്ട്യൂൺ സുരേഷ്, വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ, സുരേഷ് സുബ്രഹ്‍മണ്യന്‍, ഷെജിൻ, ആൻസി ലിനു, ചിഞ്ചു റാണി, ഉഷ കുറത്തിയാട്, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു.

Latest Videos

ഛായാഗ്രഹണം നജീബ് ഷാ, ഗാനരചന ശ്രീകുമാർ നായർ, സംഗീതം രതീഷ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ സുധീഷ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സജിറിസ, കലാസംവിധാനം ലാലു തൃക്കുളം, മേക്കപ്പ് സുബ്രു തിരൂർ, സ്റ്റിൽസ് അജേഷ് ആവണി, അസോസിയേറ്റ് ഡയറക്ടർ ടോമി കലവറ, അജികുമാർ മുതുകുളം. പി ആർ ഒ-  എം കെ ഷെജിൻ.

ALSO READ : ഷറഫുദ്ദീനും അനുപമയും പിന്നെ...! കളർഫുൾ പോസ്റ്ററുമായി 'ദി പെറ്റ് ഡിറ്റക്റ്റീവ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!