ലിയോനാർഡോ ഡികാപ്രിയോ സ്ക്വിഡ് ഗെയിം 3യില്‍? സത്യം ഇതാണ് !

By Web Desk  |  First Published Jan 1, 2025, 5:35 PM IST

ലിയോനാർഡോ ഡികാപ്രിയോ സ്ക്വിഡ് ഗെയിം 3 ൽ അഭിനയിക്കുമെന്ന വാർത്തകളില്‍ നെറ്റ്ഫ്ലിക്സ് പ്രതികരണം


സിയോള്‍: ഹോളിവുഡ് നടൻ ലിയോനാർഡോ ഡികാപ്രിയോ സ്ക്വിഡ് ഗെയിം 3 ൽ പ്രത്യക്ഷപ്പെടുമെന്ന അഭ്യൂഹങ്ങൾ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് വലിയ വാര്‍ത്തയായി തന്നെ പാശ്ചത്യ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ സീരിസ് സ്ട്രീം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് തന്നെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 

സ്ക്വിഡ് ഗെയിം 3 ന് വേണ്ടി ലിയനാർഡോ ഒരു സർപ്രൈസ് വേഷം ചെയ്യും എന്നാണ് ഒഎസ്ഇന്‍ റിപ്പോര്‍ട്ട് ചെയ്തത്. 2024-ൽ ചിത്രീകരണം രഹസ്യമായാണ് നടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ലിയനാർഡോയുടെ വേഷം ചെറുതാണെങ്കിലും നിര്‍ണ്ണായകമാണെന്നും. അതിനാല്‍ തന്നെ ഇതിന്‍റെ ഒരു സ്പോയിലറും അണിയറക്കാര്‍ പുറത്ത് വിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 

Latest Videos

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളുകയാണ് നെറ്റ്ഫ്ലിക്സ്, ഒരു കൊറിയന്‍ മാധ്യമത്തോട് പ്രതികരിച്ച നെറ്റ്ഫ്ലിക്സ് പ്രതിനിധി പറഞ്ഞത് ഇതാണ്, “അഭ്യൂഹങ്ങൾ പൂർണ്ണമായും തെറ്റാണ്. സ്ക്വിഡ് ഗെയിം സീസൺ 3 ൽ ലിയോനാർഡോ ഡികാപ്രിയോ ഇല്ല. ഈ റിപ്പോർട്ടുകൾ തികച്ചും അടിസ്ഥാനരഹിതമാണ്" എന്നാണ്. 

സ്‌ക്വിഡ് ഗെയിം 3 2025-ൽ പ്രീമിയർ ചെയ്യുമെന്നാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സ് ചരിത്രത്തിൽ ഒരു സീരിസ് ഇറങ്ങി ആദ്യആഴ്ചയില്‍  ഏറ്റവും കൂടുതൽ ആളുകൾ കണ്ട സീരിസായി സ്ക്വിഡ് ഗെയിം 2 മാറിയെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് വരുന്നത്. 

2024 ഡിസംബര്‍ 26നാണ് നെറ്റ്ഫ്ലിക്സില്‍ സ്ക്വിഡ് ഗെയിം 2 പുറത്തിറങ്ങിയത്. ഇതിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത് 2021ലാണ് അന്ന് സീരിസ് ആഗോള ഹിറ്റായിരുന്നു. വലിയ തുകയ്ക്ക് വേണ്ടി ഒരു മരണ ഗെയിം മത്സരത്തിന് ഇറങ്ങുന്ന വിവിധ സ്വഭാവക്കാരായ മനുഷ്യരുടെ കഥയാണ് സ്ക്വിഡ് ഗെയിം.

കയ്യില്‍ ഐഫോണാണോ? ശ്രദ്ധിക്കുക; ആന്‍ഡ്രോയ്‌ഡിനേക്കാള്‍ ഹാക്കിംഗ് സാധ്യത- റിപ്പോര്‍ട്ട്

'നിങ്ങള്‍ ട്രോളിക്കോ, ഞാന്‍ നെറ്റ്ഫ്ലിക്സിലെത്തി': മോട്ടിവേഷന്‍ വ്ളോഗര്‍ ബെഞ്ചമിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ


 

click me!