'ശോഭനയും മോഹന്‍ലാലും എന്തുകൊണ്ട് പ്രൊമോഷന് വരുന്നില്ല'? കാരണം പറഞ്ഞ് തരുണ്‍ മൂര്‍ത്തി

Published : Apr 24, 2025, 10:36 AM IST
'ശോഭനയും മോഹന്‍ലാലും എന്തുകൊണ്ട് പ്രൊമോഷന് വരുന്നില്ല'? കാരണം പറഞ്ഞ് തരുണ്‍ മൂര്‍ത്തി

Synopsis

നാളെയാണ് ചിത്രത്തിന്‍റെ റിലീസ്

യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് തുടരും. സാധാരണക്കാരനായ ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവര്‍ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം. ഇവയ്ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കൗതുകം നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നു എന്നതാണ്. 15 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിച്ച് എത്തുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ അഭിമുഖങ്ങളിലൊന്നും ഇവരെ കാണാനുമില്ല. എന്തുകൊണ്ടാണ് അത്? ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ഇരുവരെയും വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ എക്സ്ക്ലൂസിവിറ്റി നഷ്ടപ്പെടുത്താതെയിരിക്കാനാണ് ആ തീരുമാനമെന്ന് അദ്ദേഹം പറയുന്നു. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ മൂര്‍ത്തിയുടെ പ്രതികരണം. 

എന്‍റെയൊരു കാഴ്ചപ്പാടാണ്. ചിലപ്പോള്‍ അത് അപക്വമായിരിക്കാം. ആളുകള്‍ക്ക് എതിരഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ ഞാനിപ്പോള്‍ ഇവിടെ ശോഭന മാമിനെയും ലാലേട്ടനെയുമാണ് കൊണ്ടിരുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കൊതിയുണ്ട്. ശോഭന മാമിനെയും ലാലേട്ടനെയും സിനിമയില്‍ കാണണം. എന്താണ് അവര് ചെയ്തിരിക്കുന്നത് എന്ന് അറിയണം എന്നൊക്കെ. അവര്‍ ഇവിടെ വന്നിരുന്നാലും ആ കെമിസ്ട്രി ഉണ്ടാവും. ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്ക്രീനില്‍ ആണ്. റിലീസിന് ശേഷം നമ്മളെല്ലാം വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്ന സമയത്ത് ആണെങ്കില്‍ നമുക്ക് അത് ചെയ്യാം, തരുണ്‍ മൂര്‍ത്തി പറഞ്ഞു.

അതേസമയം അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാളെയാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്.

ALSO READ : 'ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക'? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ 'അപ്പു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഏലിയൻ കേരളത്തിൽ'; നീരജ് മാധവ്– അൽത്താഫ് സലിം ചിത്രം 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്ത്
'പേട്രിയറ്റ്' സെറ്റിൽ പുതുവർഷം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി; ചിത്രീകരണം അവസാന ഘട്ടത്തിൽ