'ആരാണ് ആ പാലക്കാടുകാരി കുട്ടി?' റെനീഷയാണോയെന്ന് ആരാധകർ; റിനോഷിന്‍റെ മറുപടി ഇങ്ങനെ.!

By Web Team  |  First Published Feb 17, 2024, 9:03 AM IST

സീസണ്‍ ഓഫ് ഒറിജനല്‍സില്‍ വളരെ കുറച്ച് പേര്‍ മാത്രമേ ഒറിജിനല്‍ എന്ന് പറയാന്‍ പറ്റുന്നുള്ളവരുള്ളൂ. അതില്‍ ഒരാളാണ് റിനോഷ്. 


കൊച്ചി: ബിഗ്ബോസ് എന്നു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് കടന്നു വരുന്ന പേരുകളിലൊന്നാണ് റിനോഷ് ജോര്‍ജിന്റേത്. പൊതുവെ ആരാധകരെ പോലും ഹേറ്റേഴ്‌സ് ആക്കി മാറ്റാന്‍ സാധ്യതയുള്ളൊരു ഇടമാണ് ബിഗ് ബോസ് വീട്. എന്നാല്‍ ബിഗ് ബോസ് വീടിന് അകത്തും പുറത്തും പോസിറ്റീവ് വൈബുണ്ടാക്കി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് റിനോഷ്. ഇപ്പോഴിതാ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റിനോഷ് ജോര്‍ജ് മനസ് തുറക്കുകയാണ്. 

അഭിമുഖത്തിനിടെ റിനോഷിന് ചോദ്യവുമായി സഹ ബിഗ് ബോസ് താരമായ ശോഭ വിശ്വനാഥ് എത്തിയിരുന്നു. ശോഭയും റിനോഷും ഷോയ്ക്ക് അകത്തും പുറത്തുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ''റിനോഷിനെപ്പറ്റി പറയാന്‍ ഒരുപാടുണ്ട്. വാ തോരാതെ പറയാന്‍ പറ്റും. 

Latest Videos

സീസണ്‍ ഓഫ് ഒറിജനല്‍സില്‍ വളരെ കുറച്ച് പേര്‍ മാത്രമേ ഒറിജിനല്‍ എന്ന് പറയാന്‍ പറ്റുന്നുള്ളവരുള്ളൂ. അതില്‍ ഒരാളാണ് റിനോഷ്. ഞാനത് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ഒരിക്കലും മാറരുത്. ഇങ്ങനെ തന്നെ നീ ഉണ്ടാകണം. യു ആര്‍ എ ബ്യൂട്ടിഫുള്‍ ആന്റ് ജെനുവിന്‍ സോള്‍" എന്നാണ് ശോഭ പറയുന്നത്.

പിന്നാലെയായിരുന്നു ശോഭയുടെ ചോദ്യം. ആരാണ് ആ പാലക്കാടുകാരി കുട്ടി? കമന്റ് ബോക്‌സിലൊക്കെ ആരാണ് ആ പാലക്കാട് കുട്ടി എന്നാണ് എല്ലാവരും ചോദിക്കുന്നത്. നമ്മുടെ ഗ്രൂപ്പില്‍ ഒരേയൊരു പാലക്കാട് കുട്ടിയേ ഉള്ളൂ. ഇനി അതാണോ? എന്നാണ് ശോഭ ചോദിച്ചത്. തുടര്‍ന്ന് റിനോഷ് മറുപടി നല്‍കുകയായിരുന്നു. അതൊരു പാട്ട് ഇറക്കിയിരുന്നു. 

അതില്‍ റൈം ആയിട്ടൊരു വരിയുണ്ടായിരുന്നു. 'ഷീ ഈസ് ഫ്രം പാലക്കാടാ, ഷീ ഈസ് മൈ ലിറ്റില്‍ ബേബിയാടാ' എന്നായിരുന്നു വരി. വെറുതെ എഴുതിയതാണ്. എഴുതിയപ്പോള്‍ അങ്ങനെ എഴുതിയെന്ന് മാത്രം വേറെ വിഷയമൊന്നുമില്ല. കുറേ പേര്‍ കമന്റ് ചെയ്തത് കണ്ടു. റെനീഷ പാലക്കാട് ആണ്. അതിനാല്‍ റെനീഷ ആണോ എന്ന്. പക്ഷെ അങ്ങനൊന്നുമല്ല. എഴുതിയപ്പോള്‍ അങ്ങ് എഴുതിയതാണെന്നാണ് റിനോഷ് പറയുന്നത്.

'ജെ.കെ ആദി' ഇനി ശിവകാര്‍ത്തികേയനൊപ്പം: 'അമരന്‍' വരുന്നു.!

'അവരെ ഞാന്‍ പറ്റിക്കുകയായിരുന്നു': രജനികാന്തിന്‍റെ പേട്ടയില്‍ അഭിനയിച്ചത് സംബന്ധിച്ച് നവാസുദ്ദീൻ സിദ്ദിഖി

click me!