'എവിടെ, സണ്ണിയെവിടെ ?'; മണിച്ചിത്രത്താഴ് ലൊക്കേഷന്‍ ചിത്രത്തില്‍ മോഹന്‍ലാലിനെ 'കാണ്മാനില്ല'

By Web Team  |  First Published Jul 2, 2019, 11:33 AM IST

എവിടെ ഞങ്ങളുടെ സണ്ണിക്കുട്ടന്‍ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ചോദിക്കുന്നത്. മോഹന്‍ലാലാകും ചിത്രമെടുത്തതെന്ന് ചിലര്‍ സമാധാനിക്കുന്നു. 


മലയാളികളുടെ 'എവര്‍ ഗ്രീന്‍ മൂവി' മണിച്ചിത്രത്താഴിന്‍റെ വിശേഷങ്ങള്‍ തീരുന്നേയില്ല. ചിത്രം ഇറങ്ങിയിട്ട് 25 വര്‍ഷം പിന്നിട്ടിട്ടും അതിന്‍റെ പുതുമ ഇന്നും ചോര്‍ന്നിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് നടനും സംവിധായകനുമായ ലാല്‍. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവമാണ് ലാല്‍ മണിച്ചിത്രത്താഴിന്‍റെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചത്. മിക്ക താരങ്ങളുമുള്ള ആ ചിത്രം ഒരാളുടെ അസാന്നിദ്ധ്യംകൊണ്ടാണ് ശ്രദ്ധേയമായത്. സാക്ഷാല്‍ ഡോക്ടര്‍ സണ്ണിയുടേതായിരുന്നു അത്. 

 
 
 
 
 
 
 
 
 
 
 
 
 

Manichitrathazhu #malayalamcinema #malayalam

Latest Videos

A post shared by LAL (@lal_director) on Jun 30, 2019 at 6:31am PDT

സംവിധായകന്‍ ഫാസിലും സഹസംവിധായകന്‍ ലാലും ശോഭനയും സുരേഷ് ഗോപിയും നെടുമുടി വേണുവും വിനയപ്രസാദുമെല്ലാമുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. എവിടെ ഞങ്ങളുടെ സണ്ണിക്കുട്ടന്‍ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ചോദിക്കുന്നത്. മോഹന്‍ലാലാകും ചിത്രമെടുത്തതെന്ന് ചിലര്‍ സമാധാനിക്കുന്നു. 

മണിച്ചിത്രത്താഴിലെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍' കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ പലരും. ട്രോള്‍ മീമുകളിലും സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളിലും എന്നും മണിച്ചിത്രത്താഴ് തന്നെയാണ് ഒന്നാമത്. അതുകൊണ്ടുതന്നെ സണ്ണിയെ കാണാത്തതിന്‍റെ രഹസ്യവും കണ്ടുപിടിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മണിച്ചിത്രത്താഴിന് പിന്നാലെ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗോഡ്ഫാദറിന്‍റെ ലൊക്കേഷന്‍ ചിത്രവും ലാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  

 

click me!