ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആണ് ചിത്രത്തിലെ നാട്ടു നാട്ടു ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
95–ാമത് ഓസ്കര്‍ നിശയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30നാണ് ഒസ്കാർ പ്രഖ്യാപനത്തിന് തിരശീല ഉയരുന്നത്. ആർ ആർ ആറിലെ നാട്ടു നാട്ടുവിലാണ് ഇന്ത്യൻ പ്രേക്ഷകരുടെ പ്രതീക്ഷ. ആരൊക്കെയാകും വിജയികൾ എന്നറിയാൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലേയ്ക്കാണ് ഏവരുടെയും കണ്ണുകള്‍.
തിങ്കളാഴ്ച രാവിലെ 5.30ന് ഓസ്‌കർ പുരസ്‌കാര ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിന് മുന്നോടിയായി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന റെഡ് കാർപെറ്റ് ചടങ്ങ് നടക്കും. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ. ഇന്ത്യയിൽ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ അവാർഡ് നിശ തത്സമയം കാണാൻ സാധിക്കും.
യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കാദമി അവാർഡുകൾ ലൈവ് സ്ട്രീം ചെയ്യും. എച്ച് യു എൽ യു ലൈവ് ടിവി, ഡയറക്ട് ടിവി, FUBO ടിവി, AT&T ടിവി എന്നിവയിലും പുരസ്കാര ചടങ്ങ് കാണാം. ഈ പ്ലാറ്റ്‌ഫോമുകളിൽ മിക്കതിലും പേയ്‌മെന്റ് ഘടകം ഉണ്ടായിരിക്കുന്നതാണ്.
ഇന്ത്യൻ സിനിമാസ്വാദകര്‍ വളരെ ആവേശത്തോടും ആകാംക്ഷയോടും ആണ് ഇത്തവണത്തെ ഓസ്‌കാർ കാണുന്നത്. അതിനുകാരണം ആകട്ടെ ആർആർആർ എന്ന രാജമൗലി ചിത്രവും. ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആണ് ചിത്രത്തിലെ നാട്ടു നാട്ടു ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധായകൻ എംഎം കീരവാണിയും ഗായകരായ രാഹുൽ സിപ്ലിഗഞ്ച്-കാല ഭൈരവയും ചേർന്ന് ഈ ഗാനം വേദിയില്‍ തത്സമയം അവതരിപ്പിക്കുമെന്നാണ് വിവരം.
ഓസ്‌കർ ചടങ്ങിൽ രാം ചരണും ജൂനിയർ എൻടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഗാനത്തിന് നൃത്തം ചെയ്യാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും വേദിയില്‍ കയറില്ലെന്നാണ് അടുത്തിടെ വന്ന വാര്‍ത്ത. അവർക്ക് പകരം ഗാനത്തിന് ചുവട് വയക്കുന്നത് ഇന്ത്യൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധക്കപ്പെട്ട അമേരിക്കൻ നർത്തകിയും അഭിനേത്രിയുമായ ലോറന്‍ ഗോട്‌ലീബാണ്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ ഓസ്കര്‍ നോമിനേഷനുകള്‍ ചുവടെ
മികച്ച സിനിമ
മികച്ച സംവിധായകൻ
മികച്ച നടൻ
മികച്ച നടി
മികച്ച സഹനടൻ
മികച്ച സഹനടി
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം
മികച്ച ഡോക്യുമെന്ററി ഫീച്ചർ
ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ ചിത്രങ്ങൾ
'എരിയുന്ന തീയ്ക്കും പുകയ്ക്കും നടുവിൽ ജീവൻ അവഗണിച്ച് മഹാദുരന്തത്തിനെതിരെ യുദ്ധം ചെയ്യുന്നവർ'