'സിദ്ധാര്‍ഥിനൊപ്പം ഒരു ഫോട്ടോ എടുക്കട്ടേ'? പാപ്പരാസിക്ക് നടി അദിതി നല്‍കിയ മറുപടി

By Web Team  |  First Published Jun 3, 2023, 11:30 AM IST

നടൻ സിദ്ധാര്‍ഥുമായി അദിതി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉണ്ട്.


നടൻ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും പ്രണയത്തിലാണെന്ന് കുറേക്കാലമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യം സിദ്ധാര്‍ഥും അദിതിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവര്‍ പല വിശേഷാവസരങ്ങളിലും പരസ്‍പരം ആശംസകള്‍ അറിയാക്കാറുള്ളതും ഡേറ്റ് ചെയ്യാറുള്ളതും ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്. എന്നായിരിക്കും സിദ്ധാര്‍ഥിന്റെയും അദിതി റാവുവിന്റെയും വിവാഹം എന്നറിയാനുള്ള കാത്തിരിപ്പിലുമാണ് ആരാധകര്‍. എന്നാല്‍ കഴിഞ്ഞ ദിവസം സിദ്ധാര്‍ഥിനൊപ്പം ഫോട്ടോയ്‍ക്ക് പോസ് ചെയ്യാൻ പാപ്പരാസികള്‍ ആവശ്യപ്പെട്ടപ്പോള്‍ അദിതി പറഞ്ഞ മറുപടിയും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

സിദ്ധാര്‍ഥും അദിതി റാവു ഹൈദരിയേയും വിമാനത്താവളത്തില്‍ വെച്ചായിരുന്നു പാപ്പരാസികള്‍ വളഞ്ഞത്. സാര്‍ ഓടിപ്പോകുന്നുവെന്ന് നടൻ സിദ്ധാര്‍ഥിനെ ഉദ്ദേശിച്ച് ഒരു പാപ്പരാസി പറഞ്ഞപ്പോള്‍ ചിരിയായിരുന്നു അദിതിയുടെ മറുപടി. എന്നാല്‍ നടൻ സിദ്ധാര്‍ഥിന് ഒപ്പം ഒരു ഫോട്ടോയ്‍ക്ക് പോസ് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ സാധ്യമല്ല എന്നു തമാശയെന്നോണം അദിതി പറഞ്ഞു. എന്തുകൊണ്ടാണ് ജീവിതത്തിലെ പ്രണയം പരാജയപ്പെടുന്നതെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് സിദ്ധാര്‍ഥ് പറഞ്ഞ മറുപടിയും അടുത്തിടെ ചര്‍ച്ചയായിരുന്നു.

Latest Videos

സിനിമയില്‍ സാധാരണയായി നിങ്ങളുടെ പ്രണയം എപ്പോഴും വിജയിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല, ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആത്മപരിശോധന നടത്തിയിട്ടുണ്ടോ എന്നായിരുന്നു സിദ്ധാര്‍ഥിനോടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഞാൻ ഒരിക്കല്‍ പോലും ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, സ്വപ്‍നത്തില്‍ പോലും. എന്റെ മുഖം കണ്ണാടിയില്‍ കാണുമ്പോഴും താൻ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. പക്ഷേ നിങ്ങള്‍ക്ക് തന്റെ പ്രണയത്തില്‍ ആശങ്കയുള്ളതിനാല്‍ അത് നമുക്ക് വ്യക്തിപരമായി സംസാരിക്കാം. മറ്റുള്ളവര്‍ക്ക് അതിലൊരു കാര്യവും ഇല്ല. 'ടക്കര്‍' എന്ന സിനിമയുമായി യാതൊരു ബന്ധവും ഇല്ല എന്നുമായിരുന്നു സിദ്ധാര്‍ഥിന്റെ മറുപടി. 'ടക്കര്‍' എന്ന ചിത്രത്തിന്റെ പ്രമോഷത്തിനിടെ താരം പറഞ്ഞ ആ മറുപടിയാണ് ഉചിതമെന്നാണ് ആരാധകരും പറയുന്നത്.

സിദ്ധാര്‍ഥ് നായകനായി വേഷമിടുന്ന പുതിയ ചിത്രം 'ടക്കര്‍' ആണ്. കാര്‍ത്തിക് ജി കൃഷാണ് സംവിധാനം. കാര്‍ത്തിക് ജി കൃഷിന്റേതാണ് തിരക്കഥയും. സുധൻ സുന്ദരവും ജി ജയറാമുമാണ് ചിത്രം നിര്‍മിക്കുന്നത്.

Read More: 'ബേട്ടി ബചാവോ' എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളില്‍ പെണ്‍മക്കൾ വലിച്ചിഴക്കപ്പെടുന്നു: ഡബ്ല്യുസിസി

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

tags
click me!