'പൊന്നിയിന്‍ സെല്‍വന്‍ 2' ല്‍ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം? താരങ്ങള്‍ പറയുന്നു

By Web Team  |  First Published Mar 1, 2023, 1:10 PM IST

ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം


തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ്നാട്ടില് നിന്ന് മാത്രം റിലീസിന്റെ ആദ്യ ആഴ്ചയില്‍ ചിത്രം 125 കോടിയാണ് നേടിയത്. തമിഴ് സിനിമയില്‍ സമീപകാലത്തെ ഏറ്റവും മികച്ച പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രം ആ പ്രതീക്ഷകള്‍ നിറവേറ്റിയതോടെ റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് കളക്ഷനിലും പ്രതിഫലിച്ചതോടെ ചരിത്ര വിജയമായി മാറി ചിത്രം. വിജയിച്ച ചിത്രങ്ങളുടെ സീക്വലുകള്‍ അതിലും വലിയ വിജയങ്ങളായി മാറുന്നതാണ് ഇന്ത്യന്‍ സിനിമയുടെ സമീപകാല ചരിത്രം. ബാഹുബലിയും കെജിഎഫുമൊക്കെ അതിന് ഉദാഹരണം. പൊന്നിയിന്‍ സെല്‍വന്‍ 2 നെക്കുറിച്ചും അണിയറക്കാര്‍ക്കുള്ള പ്രതീക്ഷ അതാണ്. ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന രണ്ടാംഭാ​ഗം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രൊമോ വീഡിയോ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

പൊന്നിയിന്‍ സെല്‍വന്‍ ഫ്രാഞ്ചൈസിയെക്കുറിച്ചും രണ്ടാം ഭാ​ഗത്തെക്കുറിച്ചുമൊക്കെ അതിലെ പ്രധാന താരങ്ങള്‍ ചെറുവാചകങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ. ഇതുവരെ നിങ്ങള്‍ കാണാത്ത തരത്തിലുള്ള കാഴ്ചകളാണ് ഒരുങ്ങുന്നതെന്ന് കാര്‍ത്തി പറയുമ്പോള്‍ എല്ലാം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് പറയുന്നു ജയറാം. മനോഹരമായ ഒരു പ്രണയകഥ സംഭവിക്കുമ്പോള്‍ പ്രണയം തന്നെ പ്രതിനായകനായി മാറുകയാണെന്ന് പറയുന്നു വിക്രം. പൊന്നിയിന്‍ സെല്‍വനില്‍ യഥാര്‍ഥവും കല്‍പ്പിതവുമായ സംഭവങ്ങള്‍ ഉണ്ട്. അരുണ്‍മൊഴി വര്‍മ്മന്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് ആകുലപ്പെടുന്ന ഒരു കുടുംബമുണ്ട്. ചിത്രത്തില്‍ അരുണ്‍മൊഴി വര്‍മ്മന്‍ എന്ന പൊന്നിയിന്‍ സെല്‍വനെ അവതരിപ്പിച്ച ജയം രവി കൂട്ടിച്ചേര്‍ക്കുന്നു.

Latest Videos

ALSO READ : ഡബിള്‍ റോളില്‍ ഞെട്ടിച്ച ജോജു; 'ഇരട്ട' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

click me!