'മുത്താരംകുന്ന് പി ഒ' എന്ന സിനിമയിലെ രംഗത്തിനാണ് റീല്‍സ് ചെയ്‍തത് (Bhavana).
മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഭാവന പങ്കുവെച്ച ഒരു റീല്‍സ് വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് (Bhavana).
'മുത്താരംകുന്ന് പി ഒ' എന്ന സിനിമയിലെ രംഗത്തിന്റെ റീല്‍സ് ചെയ്യാൻ നടിയും സുഹൃത്തുമായ ശില്‍പ ബാലയാണ് ഭാവനയ്‍ക്ക് കൂട്ട്. ജഗതിയുടെ രംഗം ഭാവന ചെയ്‍തപ്പോള്‍ മുകേഷിന്റെ രംഗം ശില്‍പ ബാലയ്‍ക്കാണ്. വളരെ രസകരമായിട്ടാണ് റീല്‍സ് വീഡിയോ ഇരുവരും ചെയ്‍തിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്‍ക്ക് ശേഷം ഒരു മലയാള സിനിമയില്‍ ഭാവന നായികയാകുന്നുമുണ്ട്.
undefined
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്നാണ് ഭാവന നായികയാകുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പേര്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധായകൻ. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്നു.
സിനിമയുടെ ഛായാഗ്രഹണം അരുണ്‍ റുഷ്‍ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.
സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
Read More : 'കെജിഎഫ്' സംവിധായകന്റെ പുതിയ ചിത്രത്തില്‍ നായകനായി ജൂനിയര്‍ എൻടിആര്‍
'കെജിഎഫ്' എന്ന ഒറ്റ സിനിമയൂടെ രാജ്യത്താകെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. 'സലാര്‍' എന്ന ചിത്രമാണ് പ്രശാന്ത് നീലിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇപ്പോഴിതാ പ്രശാന്ത് നീലിന്റെ പുതിയ ചിത്രവും പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.
ജൂനിയര്‍ എൻടിആറിനെ നായകനാക്കിയാണ് പ്രശാന്ത് നീലിന്റെ പുതിയ ചിത്രം. ജൂനിയര്‍ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. ഇതാദ്യമായിട്ടാണ് ജൂനിയര്‍ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയര്‍ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക.
മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെ ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍ പ്രശാന്ത് നീലടക്കമുള്ളവര്‍ പങ്കുവെച്ചിട്ടുണ്ട്. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രവും ജൂനിയര്‍ എൻടിആറിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'ജനതാ ഗാരേജ്' എന്ന ചിത്രത്തിന് ശേഷം കൊരടാല ശിവയും ജൂനിയര്‍ എൻടിആറും ഒന്നിക്കുമ്പോള്‍ പ്രതീക്ഷ ഏറെയാണ്.
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാകുന്ന ചിത്രം വിജയ് കിരംഗന്ദുറാണ് നിര്‍മിക്കുന്നത്. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറും' നിര്‍മിക്കുന്നത്. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'സലാര്‍' എന്ന ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല.
ബോക്സ് ഓഫീസില്‍ 'റോക്കി ഭായ്‍യു'ടെ പടയോട്ടം തുടരുകയാണ്. 1200 കോടി രൂപയിലധികമാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്. യാഷ് നായകനായ ചിത്രം ഇന്ത്യയില്‍ വൻ വിസ്‍മയമായി മാറിയിരിക്കുകയാണ്. ഏറ്റവും കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് 'കെജിഎഫ് രണ്ട്'.
'കെജിഎഫ് രണ്ട്' എന്ന ചിത്രം 199 രൂപയ്‍ക്കാണ് വാടകയ്‍ക്ക് ലഭ്യമാകുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ അറിയിച്ചിരുന്നു. പ്രൈം വരിക്കാര്‍ക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്‍ക്ക് ലഭ്യമാകും. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമാകുക. സിനിമകള്‍ വാടകയ്‍ക്ക് എടുക്കുന്നവര്‍ക്ക് സിനിമ 30 ദിവസത്തേയ്‍ക്കാണ് കാണാൻ അവസരമുണ്ടാകുക. വാടകയ്ക്ക് എടുക്കുന്ന തീയതി തൊട്ട് ആ സിനിമ കാണാം.
'കെജിഎഫ് രണ്ട്' എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ. പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍. ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ്. ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്‍ത്രാലങ്കാരം യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍, സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.