Night Drive Song : മുരുകൻ കാട്ടാക്കടയുടെ വരികള്‍ക്ക് രഞ്‍ജിൻ രാജിന്റെ സംഗീതം, 'നൈറ്റ് ഡ്രൈവി'ലെ ഗാനം

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്ന ബെന്നും റോഷൻ മാത്യുവുമാണ് പ്രധാന കഥാപാത്രങ്ങള്‍.

Vysakh directed new film Night drive  song out

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നൈറ്റ് ഡ്രൈവ്' (Night drive). അന്ന ബെന്നും റോഷൻ മാത്യുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരിക്കും 'നൈറ്റ് ഡ്രൈവ്' എത്തുക. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. 

മുരുകൻ കാട്ടാക്കട ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. നിത്യ മാമെൻ, കപില്‍ കപിലൻ എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഒരു അന്വേഷണ ഉദ്യോഗസ്ഥനായി ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും എത്തുന്നുണ്ട്.

Latest Videos

റോഷൻ മാത്യു ചിത്രം നിര്‍മിക്കുന്നത് നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ്. ആൻ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അന്ന ബെന്നും റോഷൻ മാത്യും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ദുരൂഹതയുള്ള ഒരു സംഭവത്തില്‍ കുടുങ്ങിപ്പോകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നൈറ്റ് ഡ്രൈവ് പറയുന്നത്.

ഷാജി കുമാറാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  'നൈറ്റ് ഡ്രൈവെ'ന്ന ചിത്രത്തിന്റെ തിരക്കഥ രണ്ട് വര്‍ഷം മുമ്പ് തന്നെ കേള്‍പ്പിച്ചതായിരുന്നുവെന്നാണ് വൈശാഖ് പറഞ്ഞത്. എല്ലാവരുടെയും സ്‍നേഹവും പിന്തുണയും തനിക്ക് വേണമെന്നും വൈശാഖ് അഭ്യര്‍ഥിച്ചിരുന്നു. 'നൈറ്റ് ഡ്രൈവ്' ചിത്രത്തില്‍ വൈശാഖിന്റെ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

vuukle one pixel image
click me!
vuukle one pixel image vuukle one pixel image