പ്രേമലു നായിക വീണ്ടും തമിഴ് ചിത്രത്തില്‍, ഹിറ്റ് യുവ നായകന്റെ ജോഡി

By Web Team  |  First Published Jul 31, 2024, 11:16 AM IST

വീണ്ടും തമിഴകത്ത് മമിത നായികയാകും.


പ്രേമലു എന്ന ഹിറ്റിലൂടെ പ്രിയങ്കരിയായ താരമാണ് മമിത. മലയാളത്തില്‍ മാത്രമല്ല തമിഴലടക്കം നിരവധി സിനിമകളാണ് മമിതയെ തേടിയെത്തുന്നത്. വിഷ്‍ണു വിശാലിന്റെ നായികയായും മമിതയെത്തുന്നുണ്ട്. സംവിധായകൻ രാംകുമാറിന്റെ 'വിവി 21'വിന്റെ അവസാന ഷെഡ്യൂള്‍ കൊടൈക്കനാലില്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മമിത റിബല്‍ എന്ന തമിഴ് ചിത്രത്തിലും നായികയായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തില്‍ നായകനായത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ രാധാകൃഷ്‍ണനാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുള്ളതാണ് റിബല്‍.

Latest Videos

undefined

മമിതയുടെ പ്രേമലു ആഗോളതലത്തില്‍  131 കോടി രൂപയില്‍ അധികം നേടി എന്നാണ് സിനിമ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. നസ്‍ലെൻ നായകനായ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രേമലുവിനെക്കാള്‍ വലിയ ക്യാൻവാസിലുള്ളതായിരിക്കും രണ്ടാം ഭാഗം എന്നും ഗിരീഷ് എ ഡി പറഞ്ഞതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. പ്രേമലു രണ്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തനിക്ക് നിലവില്‍ വെളിപ്പെടുത്താനാകില്ല എന്ന് ഗിരീഷ് എ ഡി വ്യക്തമാക്കിയിരുന്നു. ദിലീഷ് പോത്തനും ഫഹദിനും പുറമേ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ശ്യാം പുഷ്‍കരനും പങ്കാളിയായിട്ടുണ്ട്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചത്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം.

Read More: നടി കൃതി സനോണ്‍ പ്രണയത്തില്‍, ഫോട്ടോ പുറത്ത്, കാമുകനെ തിരഞ്ഞ് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!