മൂന്ന് വ്യക്തികൾ, മൂന്ന് കഥ, ഒരേയൊരു സ്ഥലം..കൊച്ചി; 'പതിമൂന്നാം രാത്രി' ട്രെയിലർ എത്തി

By Web Team  |  First Published Sep 27, 2024, 7:18 PM IST

നവാഗതനായ മനേഷ് ബാബു ആണ് പതിമൂന്നാം രാത്രി സംവിധാനം ചെയ്യുന്നത്.


വിഷ്ണു ഉണ്ണികൃഷ്ണൻ, ദീപക് പറമ്പോൽ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പതിമൂന്നാം രാത്രി'യുടെ ട്രെയിലർ റിലീസ് ചെയ്തു. ന്യൂ ഇയർ ദിവസം രാത്രിയിൽ മൂന്ന് വ്യക്തികൾക്കിടയിസ്‍ നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഒക്ടോബറിൽ തിയറ്ററുകളിൽ എത്തുംയ 

നവാഗതനായ മനേഷ് ബാബു ആണ് പതിമൂന്നാം രാത്രി സംവിധാനം ചെയ്യുന്നത്. ഡി2കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ത്രില്ലർ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പുതുവർഷ ആഘോഷങ്ങൾക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലി സംബന്ധമായി മറയൂരിൽ നിന്നും യാത്ര ചെയ്യുന്ന ശിവറാം, ഇതേ ദിവസം തന്നെ അടിമാലിയിൽ നിന്നും കൊച്ചിയിലെ ഒരു കടയിലേക്ക് ജോലിക്കായി വരുന്ന മാളവിക, ഐടി കമ്പനിയിലെ ട്രെയിനർ ആയി കൊച്ചിയിലേക്ക് എത്തുന്ന വിനോദ് എബ്രഹാം, തമ്മിൽ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയിൽ എത്തുമ്പോൾ ഇവരറിയാതെ തന്നെ ഇവർക്കിടയിൽ സംഭവിക്കുന്ന കുറേ കാര്യങ്ങൾ, തുടർന്നുണ്ടാകുന്ന സംഭവങ്ങൾ ഇതെല്ലാം കോർത്തൊരുക്കിയ ഒരു ത്രില്ലർ ചിത്രമാണ് പതിമൂന്നാം രാത്രി. 

Latest Videos

ശിവറാമായി വിഷ്ണു ഉണ്ണികൃഷ്ണനും വിനോദ് എബ്രഹാമായി ഷൈൻ ടോം ചാക്കോയും മാളവികയായി മാളവിക മേനോനും എത്തുന്നു. ഇവരെ കൂടാതെ വിജയ് ബാബു, സോഹൻ സീനുലാൽ, ഡെയ്ൻ ഡേവിസ്, രജിത് കുമാർ, അസിം ജമാൽ, കോട്ടയം രമേശ്, സാജൻ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അർച്ചന കവി, മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോന നായർ, ആര്യ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

അമൽ നീരദ് കാത്തുവച്ചിരിക്കുന്നതെന്ത് ? കസറാൻ ഫഹദും ചാക്കോച്ചനും, 'ബോഗയ്ന്‍‍വില്ല' റിലീസ് തിയതി

ഛായാഗ്രഹണം ആർ എസ് ആനന്ദകുമാർ, തിരക്കഥ ദിനേശ് നീലകണ്ഠൻ, എഡിറ്റർ വിജയ് വേലുക്കുട്ടി, ആർട്ട് സന്തോഷ് രാമൻ, സംഗീതം  രാജു ജോർജ്, സൗണ്ട് ഡിസൈൻ ആശിഷ് ഇല്ലിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, കോസ്റ്റ്യൂംസ് അരവിന്ദ് കെ ആർ, സ്റ്റണ്ട്സ് മാഫിയ ശശി, മേക്കപ്പ് മനു മോഹൻ, സ്റ്റിൽസ് ഈ കട്ട്സ് രഘു, വിഎഫ്എസ് ഷിനു (മഡ് ഹൗസ്), പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് അറ്റ്ലിയർ. വിതരണം എസ് എം കെ റിലീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!