ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഷാൻ റഹ്മാൻ, രചന നിർവഹിക്കുന്നത് നോബിൾ ബാബു തോമസാണ്
കൊച്ചി: മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യും. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
2022 ഇൽ റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം, 2024 ഏപ്രിൽ റിലീസായെത്തിയ പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ചിത്രമായ വർഷങ്ങൾക്ക് ശേഷം എന്നിവ ഈ കൂട്ടുകെട്ടിനെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ടീമാക്കി മാറ്റി.
ഇവർ ഒന്നിക്കുന്ന ഈ പുതിയ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഷാൻ റഹ്മാൻ, രചന നിർവഹിക്കുന്നത് നോബിൾ ബാബു തോമസാണ്, ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോൺ എന്നിവരാണ്.
ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിട്ടില്ലെങ്കിലും സ്ഥിരം ശൈലിയിലുള്ള വിനീത് പടം ആയിരിക്കില്ലെന്നാണ് സൂചന. അതേ സമയം ഏറെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വാരം വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടി റിലീസായി എത്തിയിരുന്നു. ഇത്തവണ വിഷുവിന് എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ വിജയമായിരുന്നു.
പ്രണവ് ധ്യാന്‍ എന്നിവര്‍ക്ക് പുറമേ അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്.
ഏപ്രില്‍ 11ന് പുറത്തിറങ്ങിയ ചിത്രം ആവേശത്തിന് പിന്നില്‍ വിഷു ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ചിത്രം 50 കോടിയിലേറെ ബോക്സോഫീസില്‍ നേടിയിരുന്നു.
"ആരും നീ ആരു നീ ആരാണ് നീ..." 'ചിത്തിനി'യിലെ പുതിയ ഗാനം എത്തി