സംവിധാനം വിനീത് കുമാര്‍, നായകനും നിര്‍മ്മാതാവും ദിലീപ്; 'ഡി 149' തുടങ്ങി

By Web Team  |  First Published Mar 30, 2023, 5:31 PM IST

ദിലീപിന്‍റെ കരിയറിലെ 149-ാം ചിത്രം


ബാലതാരമായി വന്ന കാലം മുതല്‍ മലയാളി പ്രേക്ഷകശ്രദ്ധ നേടിയ കലാകാരനാണ് വിനീത് കുമാര്‍. 2015 ല്‍ ഫഹദ് ഫാസില്‍ നായകനായി പുറത്തെത്തിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ സംവിധായകനായും വിനീത് അരങ്ങേറ്റം കുറിച്ചു. ടൊവിനോ തോമസ് നായകനായ ഡിയര്‍ ഫ്രണ്ട് എന്ന ചിത്രവും വിനീത് കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഈ ചിത്രം തിയറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടി റിലീസില്‍ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ കരിയറിലെ മൂന്നാമത്തെ ചിത്രവുമായി എത്താന്‍ ഒരുങ്ങുകയാണ് വിനീത് കുമാര്‍. ദിലീപ് ആണ് ചിത്രത്തിലെ നായകനും നിര്‍മ്മാതാവും. ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തില്‍ വച്ച് നടന്നു.

ദിലീപ് അഭിനയിക്കുന്ന 149-ാമത്തെ ചിത്രമാണിത്. പൂജ ചടങ്ങില്‍ ചലച്ചിത്ര രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിർ നിർവ്വഹിക്കുന്നു. രാജേഷ് രാഘവൻ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം പകരുന്നു. 

Latest Videos

 

എഡിറ്റർ ദീപു ജോസഫ്, പ്രോജക്ട് ഹെഡ് റോഷൻ ചിറ്റൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനൂപ് പത്മനാഭൻ, കെ പി വ്യാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻ യെല്ലോടൂത്ത്. ഏപ്രിൽ 15 മുതൽ എറണാകുളത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'മിസ്റ്റീരിയസ് പ്ലെയര്‍ ഇന്‍ ബി​ഗ് ബോസ്'; ഒടുവില്‍ ബിഗ് ബോസും പറഞ്ഞു, 'ഇത് നടക്കില്ല'

tags
click me!