രണ്ടു മണിക്കൂർ ദൈർഖ്യമുള്ള സിനിമ പൂർണമായും ഒരു കോൺഫറൻസ് റൂമിൽ ചിത്രീകരിച്ചിരിക്കുന്നു.
കൊച്ചി: ഇർഫാൻ കമാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ദ് സസ്‌പെക്ട് ലിസ്റ്റ്’ എന്ന പരിപൂർണ പരീക്ഷണ ചിത്രത്തിൽ നടനും സംവിധായകനും ആയ വിനീത് കുമാർ കേന്ദ്രകഥാപാത്രമാവുന്നു. സിനിമയുടെ ട്രൈലെർ റിലീസ് ചെയ്തു. ഈ മാസം പത്തൊൻപതാം തീയതി ഐസ്ട്രീം ഒടിടി പ്ലാറ്റഫോമിൽ സിനിമ റിലീസ് ആകുന്നു.
രണ്ടു മണിക്കൂർ ദൈർഖ്യമുള്ള സിനിമ പൂർണമായും ഒരു കോൺഫറൻസ് റൂമിൽ ചിത്രീകരിച്ചിരിക്കുന്നു. ഒരു സിനിമ പൂർണമായും ഒരു മുറിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കഥകൾ, മലയാള സിനിമകളിൽ അധികം ഇറങ്ങിയിട്ടില്ലെങ്കിലും ലോക സിനിമകളിൽ എന്നും വിസ്മയമാവാറുണ്ട്.
ക്യാമറ മനുനാഥ് പള്ളിയാടി, എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യൻ, സംഗീതം അജീഷ് ആന്റോ. ജിഷ ഇർഫാൻ നിർമ്മിച്ച ചിത്രത്തിൽ വിനീതിനോടൊപ്പം ഏഴു പുതുമുഖങ്ങൾ അണിനിരക്കുന്നു. പിആർഒ ബിനു ബ്രിങ്ഫോർത്ത്.