വെളിപ്പെടുത്തലുമായി വിൻസി അലോഷ്യസ്; പറഞ്ഞ പണം തരാതെ പറ്റിച്ചു, പ്രതികരിക്കുന്നവർക്കെതിരെ ഗോസിപ്പുകൾ പരത്തും

By Web Team  |  First Published Sep 1, 2024, 5:29 PM IST

തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും. പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിൻസി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  


പാലക്കാട് : മലയാള സിനിമാ മേഖലയിൽ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നടിച്ച് നടി വിൻസി അലോഷ്യസ്.  ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളതെന്ന് നടി വിൻസി അലോഷ്യസ് ആരോപിച്ചു. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും. പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിൻസി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

സിനിമയിലെത്തിയിട്ട് അഞ്ച് വർഷമായി. ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തനിക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടായിട്ടില്ലെങ്കിലും പല സിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കോൺട്രാക്ട് പോലും പല സിനിമയിലുണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയാണ് സിനിമയിലെന്നും നീ വന്നിട്ട് 5 വർഷമായിട്ടല്ലേയുളളുവെന്നുമാണ് പറഞ്ഞത്. മലയാള സിനിമയിൽ പുരുഷ അപ്രമാദിത്വം നിലനിൽക്കുന്നുണ്ട്. എതിർത്ത് സംസാരിക്കുന്നവരെ മാറ്റി നിർത്തുന്ന സമീപനമുണ്ടായിട്ടുണ്ട്. ചില വിഷയങ്ങൾ ചോദ്യം ചെയ്തപ്പോൾ നീ വന്നിട്ട് 5 വർഷം ആയിട്ടേയുളളൂവെന്ന് പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ പലതും നടക്കുന്നത്. സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. എന്തിനു വേണ്ടിമാറ്റി നിർത്തി എന്നറിയില്ല. പ്രതികരിക്കുന്നവരോടാണ് ഈ സമീപനമെന്നും വിൻസി തുറന്നടിച്ചു. 

Latest Videos

പാലക്കാട്ടെ ജെ പി നദ്ദയുടെ പരിപാടിയിൽ എ വി ഗോപിനാഥും, കേരളത്തിൽ ബിജെപി വളർച്ചാ ഘട്ടത്തിലെന്ന് നദ്ദ

 

 

click me!