പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ തിരുവിതാംകൂർ മഹാരാജാവിന്റെ ഉപദേശകനായിട്ടാണ് രാഘവൻ അഭിനയിക്കുന്നത്.
വിനയൻ (വിനയൻ) സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട് (Pathonpatham Noottandu).പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാലഘട്ടത്തിലെ നവോത്ഥാന നായകൻമാരുടെ കഥയാണ് പറയുന്നത്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ രാഘവന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് വിനയൻ.
undefined
വിനയന്റെ കുറിപ്പ്
പത്തൊൻപതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയുടെ ഏഴാമതു ക്യാരക്ടര്‍ പോസ്റ്റര്‍ ആണിത്, ആദരണീയനായ നടൻ രാഘവേട്ടൻ അഭിനയിക്കുന്ന ഈശ്വരൻ നമ്പൂതിരിയുടെ കഥാപാത്രത്തെയാണ് ഇന്ന് അവതരിപ്പിക്കുന്നത്. ഈശ്വരൻ നമ്പുതിരി തിരുവിതാംകൂർ മഹാരാജാവിന്റെ പ്രധാന ഉപദേശക പ്രമുഖനായിരുന്നു. അസാദ്ധ്യ പണ്ഡിതനും ആരെയും നിയന്ത്രിക്കാൻ തക്ക ആജ്ഞാശക്തിയുമുള്ള ഈശ്വരൻ നമ്പുതിരിയെ കണ്ടാൽ ഒ ചന്തുമേനോന്റെ പ്രസിദ്ധ നോവലായ ഇന്ദുലേഖയിലെ സൂരി നമ്പുതിരിപ്പാടിനെ ഓർമ്മിപ്പിച്ചേക്കാം. പക്ഷേ അതിലുമൊക്കെ ഉപരി ആ കാലഘട്ടത്തിന്റെ അധികാര മേധാവിത്വം പരമാവധി ഉപയോഗിച്ച്.പടത്തലവൻമാരെ പോലും വിരൽ തുമ്പിൽ നിർത്താൻ പോന്ന ചാണക്യനായിരുന്നു ഈശ്വരൻ നമ്പൂതിരി.വലിയ യുദ്ധ തന്ത്രങ്ങൾ മെനയാൻ പോലും ഈശ്വരൻ നമ്പൂതിരിയുടെ ബുദ്ധി കടമെടുക്കുന്ന നാട്ടിൽധീരനായ പോരാളിയും സാഹസികനുമായ ആറാട്ടുപുഴ വേലായുധച്ചേകവർക്ക് കിട്ടിയ പ്രാധാന്യവും അംഗീകാരവും നമ്പുതിരിയ്ക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല.
എഴുപതുകളിലെ മലയാള സിനിമയുടെ നായകൻ രാഘവേട്ടൻ ഈശ്വരൻ നമ്പൂതിരിയെ അവതരിപ്പിക്കുന്നു എന്നതാണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും പുതുമയും. ഈ കഥാപാത്രത്തിലൂടെ തന്റെ അഭിനയ സിദ്ധിയുടെ വേറൊരു തലം രാഘവേട്ടൻ നമ്മെ കാണിച്ചു തരുന്നുണ്ട്. പത്തൊൻപതാം നുറ്റാണ്ട് പൂർത്തിയാകണമെങ്കിൽ ക്ലൈമാക്സ് ഭാഗം കൂടി ചിത്രീകരിക്കേണ്ടതായിട്ടുണ്ട്. ധാരാളം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾ പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് കോവിഡിന്റെ കാഠിന്യം കുറഞ്ഞാലേ അതു നടക്കുകയുള്ളു. എത്രയും വേഗം ചിത്രം പൂർത്തിയാക്കി തീയറ്റർ റിലീസിലൂടെ തന്നെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ ശ്രമിക്കുകയാണ്.