'കൊച്ചുണ്ണിയെ പൂട്ടാനാവാത്ത പടനായകന്‍'; 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ അടുത്ത കഥാപാത്രവുമായി വിനയന്‍

By Web Team  |  First Published Oct 10, 2021, 3:04 PM IST

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍


വിനയന്‍റെ (Vinayan) സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpathaam Noottandu). ചിത്രത്തിലെ ക്യാരക്റ്റര്‍ പോസ്റ്ററുകളുടെ തുടര്‍ച്ചയായി സുധീര്‍ കരമന (Sudheer Karamana) അവതരിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് വിനയന്‍. തിരുവിതാംകൂറിന്‍റെ പടനായകനായിരുന്നു 'പാച്ചു പണിക്കര്‍' എന്ന കഥാപാത്രത്തെയാണ് സുധീര്‍ അവതരിപ്പിക്കുന്നത്.

കഥാപാത്രത്തെക്കുറിച്ച് വിനയന്‍

Latest Videos

ശ്രീ ഗോകുലം മൂവീസിന്‍റെ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ബൃഹത്തായ ചരിത്ര സിനിമയുടെ ഒൻപതാമതു ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്ന് നിങ്ങളുടെ മുന്നിൽ എത്തുകയാണ്. തിരുവിതാംകൂറിന്‍റെ പടനായകൻ പാച്ചുപ്പണിക്കരുടെ വേഷം അവതരിപ്പിക്കുന്നത് മലയാളികളുടെ ഇഷ്ടനടൻ സുധീർ കരമനയാണ്. പട നയിക്കാനും അങ്കം വെട്ടാനും ഒക്കെ പേരെടുത്ത പ്രഗത്ഭനായ പടനായകന് തസ്‍കര വീരൻ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു. അതിനു കാരണക്കാരായവരോട് വലിയ പകയും വിരോധവുമായി ഇറങ്ങി തിരിക്കുകയായിരുന്നു പടനായകൻ.  ഇതിനിടയിൽ ആറാട്ടുപുഴ വേലായുധച്ചേകവർ എന്ന അതിസാഹസികനായ പോരാളിയുടെ രംഗപ്രവേശം തസ്‍കരവീരനെയും ഒന്നു വിറപ്പിച്ചു. പക്ഷേ അത് മുതലെടുക്കുവാൻ പടനായകൻ പാച്ചുപ്പണിക്കർക്കായില്ല. എത്ര ധീരനായ പടനായകനാണങ്കിലും പലർക്കും കൊട്ടാരത്തിലെ ഉപജാപക വൃന്ദത്തിന്‍റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല എന്നതൊരു സത്യമാണ്. ചിലർ ചതിയിൽ മരണപ്പെട്ടിട്ടുമുണ്ട്. ആരെയും കൂസാത്ത തന്‍റേടിയായ പാച്ചുപ്പണിക്കർക്ക് പലപ്പോഴും സ്വന്തം നിലനിൽപ്പിനു വേണ്ടിയും പോരാടേണ്ടി വന്നു. സുധീറിന്‍റെ വ്യത്യസ്ഥതയുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാം. തിരുവിതാംകൂറിന്‍റെ ചരിത്രരേഖകളിൽ പലപ്പോഴും തമസ്‍കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം വലിയ കാൻവാസിൽ തന്നെയാണ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഏറ്റവും നല്ല സാങ്കേതിക തികവോടെ 2022 ആദ്യപാദത്തിൽ തിയറ്ററുകളിൽ എത്തുന്ന ഈ ചിത്രം കൊമേഴ്സ്യലായും കലാപരമായും ഒരു നാഴികക്കല്ലായി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾ...

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക. വന്‍ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. 

click me!