തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന 'ആകാശഗംഗ'യുടെ രണ്ടാംഭാഗമാണ് തന്റെ അടുത്ത ചിത്രമെന്ന് പറയുന്നു വിനയന്‍. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ നായികയ്ക്കായി കാസ്റ്റിംഗ് കോളും നടത്തിയിട്ടുണ്ട് അദ്ദേഹം.
കരിയറില്‍ ആദ്യത്തെ മോഹന്‍ലാല്‍ ചിത്രം വിനയന്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്. വലിയ കാന്‍വാസില്‍ കഥ പറയുന്ന ബൃഹദ്ചിത്രമായിരിക്കുമെന്നായിരുന്നു വിനയന്‍ പറഞ്ഞത്. തൊട്ടടുത്ത ചിത്രം ഇതല്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് താന്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ് വിനയന്‍. മലയാളി സിനിമാപ്രേമികളില്‍ ഏറെ ആകാംക്ഷയുണ്ടാക്കുന്ന ഒരു പ്രോജക്ട് തന്നെയാണ് അതും.
തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന 'ആകാശഗംഗ'യുടെ രണ്ടാംഭാഗമാണ് തന്റെ അടുത്ത ചിത്രമെന്ന് പറയുന്നു വിനയന്‍. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ നായികയ്ക്കായി കാസ്റ്റിംഗ് കോളും നടത്തിയിട്ടുണ്ട് അദ്ദേഹം. ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് വിനയന്‍ ആകാശഗംഗ-2 അനൗണ്‍സ് ചെയ്തിരിക്കുന്നത്.
ആകാശഗംഗ-2 അനൗണ്‍സ് ചെയ്ത് വിനയന്‍
"പ്രിയ സുഹൃത്തുക്കളെ, 1999ല്‍ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളില്‍ ഓടുകയും മലയാളസിനിമയില്‍ ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്ത ആകാശഗംഗയുടെ രണ്ടാം ഭാഗമാണ് ഞാന്‍ ഉടനേ ചെയ്യുന്ന സിനിമ. അടുത്തമാസം (ഏപ്രിലില്‍) ചിത്രീകരണം ആരംഭിക്കും. അതുകഴിഞ്ഞ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെയും 'നങ്ങേലി' എന്ന ചരിത്ര സിനിമയുടെയും പേപ്പര്‍ ജോലികള്‍ നടക്കുന്നു.
ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്. 17നും 22നും ഇടയില്‍ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളില്‍ പൊക്കവും അഭിനയ താല്‍പ്പര്യവുമുള്ള പെണ്‍കുട്ടികളോ അവരുടെ രക്ഷിതാക്കളോ എന്റെ ഫേസ്ബുക്ക് പേജിലേക്ക് ഫോട്ടോയും ഫോണ്‍ നമ്പറും ഉള്‍പ്പടെ മെസ്സേജ് ചെയ്താല്‍ പരിഗണനാര്‍ഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്. ഫോട്ടോകളും ഫോണ്‍ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്‌സ് ആപ്പ് ചെയ്താലും മതിയാകും.."
1999ല്‍ പുറത്തുവന്ന ഹൊറര്‍ കോമഡി ചിത്രമായിരുന്നു ആകാശഗംഗ. ദിവ്യ ഉണ്ണി നായികാ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ മയൂരി, മുകേഷ്, ജഗദീഷ്, കലാഭവന്‍ മണി, ഇടവേള ബാബു, റിയാസ്, മധുപാല്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍, സുകുമാരി, സ്ഫടികം ജോര്‍ജ്ജ്, രാജന്‍ പി ദേവ്, എന്‍ എഫ് വര്‍ഗീസ് തുടങ്ങി വന്‍ താരനിരയും ഒപ്പം അണിനിരന്നു. ബെന്നി പി നായരമ്പലത്തിന്റേതായിരുന്നു രചന. രാമചന്ദ്രബാബുവിന്റേതായിരുന്നു ഛായാഗ്രഹണം. വന്‍ ബോക്‌സ്ഓഫീസ് വിജയമാണ് ചിത്രം നേടിയത്.