'എനിക്കെതിരെ കേസ് വേണം'; ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകൻ

By Web Team  |  First Published Jul 28, 2023, 3:42 PM IST

വിനായകനെതിരെ കേസ് വേണ്ടെന്നും തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു എന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. '


ന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ വിവിധ ഭാ​ഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ ഉള്ളവർ വിനായകനെതിരെ രം​ഗത്തെത്തി. കോൺ​ഗ്രസ് പ്രവർത്തകരുടെ പരാതിയെ തുടർന്ന് സംഭവത്തിൽ വിനായകനെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വിനായകനെതിരെ കേസ് വേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ നിലപാട്. ഇപ്പോഴിതാ ചാണ്ടി ഉമ്മന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിനായകൻ. 

'എനിക്കെതിരെ കേസ്  വേണം', എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞ വാക്കുകൾ പങ്കുവച്ച് വിനായകൻ കുറിച്ചത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വിനായകന്റെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് വിനായകനെ വിമർശിച്ച് കൊണ്ട് രം​ഗത്തെത്തിയത്. 

Latest Videos

വിനായകനെതിരെ കേസ് വേണ്ടെന്നും തന്റെ പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു എന്നുമാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. 'ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ', എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നത്. 

'മേജര്‍ രവി സാറിനെ കണ്ടു, എല്ലാത്തിനും താങ്ക്സ് പറഞ്ഞു'; അനുഭവം പറഞ്ഞ് അനിയന്‍ മിഥുന്‍

വിലാപയാത്രക്കിടെ ആയിരുന്നു വിനായകൻ, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് നടനെതിരെ കേസെടുക്കുക ആയിരുന്നു. പിന്നാലെ ജൂലൈ 22ന് കേസിൽ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയും  മൊബൈൽ ഫോൺ നിർണായക തെളിവായി പിടിച്ചെടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിക്കുകയും പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്നും പൊലീസിനോട് പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!