സെറിൻ ഷിഹാബ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ആട്ടം'.
നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് 'ആട്ടം'. സെറിൻ ഷിഹാബാണ് 'ആട്ടം' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ആനന്ദ് ഏകര്‍ഷിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിനയ് ഫോര്‍ട്ടും വേഷിടുന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയാകാൻ സെറിൻ ഷിഹാബ് മത്സരിച്ചത് ആനന്ദ് ഏകര്‍ഷി ഒരുക്കിയ 'ആട്ടം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. കലാഭവൻ ഷാജോണും നന്ദൻ ഉണ്ണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി ജെയുടെ സംഗീതത്തിലുമുള്ള ചിത്രം ഒക്ടോബറിൽ പ്രദര്‍ശനത്തിനെത്തും.
വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് 'വാതില്‍ ആണ്. സര്‍ജു രമാകാന്താണ് ചിത്രത്തിന്റെ സംവിധാനം. ഷംനാദ് ഷബീര്‍ തിരക്കഥ എഴുതുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക.
കൃഷ്‍ണ ശങ്കറും മെറിൻ ഫിലിപ്പും ചിത്രത്തില്‍ കേന്ദ്ര വേഷങ്ങളിലെത്തുന്നു. ചിത്രത്തിനായി സെജോ ജോണിന്റെ സംഗീത സംവിധാനത്തില്‍ വിനായക് ശശികുമാർ, സെജോ ജോൺ എന്നിവര്‍ ഗാനങ്ങള്‍ എഴുതുന്നു. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റര്‍ ജോണ്‍കുട്ടിയാണ്. സ്‍പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറിലാണ് വിനയ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കാവനാട്ട്. കല സാബു റാം, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ്, കോ പ്രൊഡ്യൂസർ രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ റഷീദ് മസ്‍താൻ, പരസ്യകല യെല്ലോ ടൂത്ത്‍സ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.
Read More: റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് രജനികാന്തിന്റെ 'ജയിലര്‍', ആദ്യ ദിനം നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക