കാണാത്തവർക്കും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും; 'ആട്ടം' ഒരിക്കൽ കൂടി തിയറ്ററുകളിലേക്ക്

By Web Team  |  First Published Aug 19, 2024, 7:30 AM IST

2023ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള  അവാർഡും നേടിയിരുന്നു ആട്ടം.


ദേശീയ ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മലയാള ചലച്ചിത്രം ആട്ടം വീണ്ടും തിയറ്ററുകളിലേക്ക്. സിനിമയുടെ സംവിധായകനായ ആനന്ദ് ഏകര്‍ഷിയാണ് ഇക്കാര്യം അറിയിച്ചത്. ഓ​ഗസ്റ്റ് 20 മുതൽ ചിത്രം തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും. തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലെ പിവആർ തിയറ്ററുകളിൽ ആകും ആട്ടം പ്രദർശനത്തിന് എത്തുക. 

"HURRAY!! ആട്ടം വീണ്ടും തീയറ്റുറുകളിലേക്ക്. കാണാത്തവരും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവരും ആട്ടം തിയേറ്ററിൽ തന്നെ പോയി കാണണം എന്ന് അതിയായി ആഗ്രഹിക്കുന്നു", എന്നാണ് ആട്ടം വീണ്ടും തിയറ്ററുകളിൽ എത്തുന്നതിനെ കുറിച്ച ഏകർഷി കുറിച്ചത്. 

Latest Videos

ഓ​ഗസ്റ്റ് പതിനാറിനാണ് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് ആട്ടം അവാര്‍ഡ‍് നേടിയിരിക്കുന്നത്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അടക്കം പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമായിരുന്നു ആട്ടം. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രമായും ആട്ടം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം തീയറ്ററില്‍ എത്തിയത്. ഒപ്പം മികച്ച പ്രതികരണവും. പിന്നീട് ഒടിടിയില്‍ ചിത്രം എത്തിയതോടെ വലിയ തോതില്‍ കേരളത്തിന് പുറത്തും ആട്ടം ശ്രദ്ധിക്കപ്പെടുക ആയിരുന്നു. 

'ഫിൽറ്റർ ഇല്ലാത്ത ചിത്രം'; ബോൾഡ് ലുക്കിൽ അവന്തിക മോഹൻ

2023ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള  അവാർഡും നേടിയിരുന്നു ആട്ടം. അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനാനന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും വരികളും ബേസിൽ സി ജെയും ശബ്ദമിശ്രണം ജിക്കു എം ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവ്വഹിച്ചിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

tags
click me!