വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ വിസ്‍മയിപ്പിക്കുന്ന വിക്രം, ഇതാ 'കോബ്ര'യുടെ മെയ്‍ക്കിംഗ് വീഡിയോ

By honey R K  |  First Published Sep 1, 2022, 11:41 AM IST

വിക്രത്തിന്റെ വ്യത്യസ്‍ത ഗെറ്റപ്പുകളുടെ മെയ്ക്കിംഗ് വീഡിയോ പുറത്ത്.


വിക്രം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'കോബ്ര'. ആര്‍ അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്‍തത്. വ്യത്യസ്‍ത മേയ്‍ക്കോവറുകളില്‍ വിക്രം അഭിനയിക്കുന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നുമായിരുന്നു. ഇപ്പോഴിതാ തിയറ്ററില്‍ ആര്‍പ്പുവിളികളെോടെ പ്രദര്‍ശനം തുടരുന്ന 'കോബ്ര'യുടെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

വിക്രം മെയ്‍ക്കപ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.എ ആര്‍ റഹ്‍മാൻ ആണ് ചിത്രത്തിന്രെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹരീഷ് കണ്ണന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യു, കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

Latest Videos

undefined

'മഹാന്' ശേഷമെത്തിയ വിക്രം ചിത്രമാണ് 'കോബ്ര'. എന്നാല്‍ 'മഹാന്‍' ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ 'കദരം കൊണ്ടാന്‍' ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. അതിനാല്‍ തന്നെ ഒരിടവേളയ്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ 'കോബ്ര' എന്ന ചിത്രത്തിന് തെന്നിന്ത്യയിലാകെ വലിയ രീതിയിലുള്ള പ്രമോഷണാണ് വിക്രം നടത്തിയത്.

മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.  ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. വിക്രം എട്ടോളം വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.  'ഇമൈക നൊടികൾ', 'ഡിമോണ്ടെ കോളനി' എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അജയ് ജ്ഞാനമുത്തു.

Read More : തൊട്ടടുത്ത് സൂപ്പര്‍താരം വിജയ്, ആവേശം പങ്കുവെച്ച് നടി വരലക്ഷ്‍മി ശരത്‍കുമാര്‍

tags
click me!