ജൂഡ് ആന്റണി ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തില്‍ വിക്രം നായകന് ‍?

By Web Team  |  First Published Jul 30, 2023, 8:17 PM IST

2018 എന്ന ചിത്രത്തോട് കൂടി ബോക്‌സ് ഓഫീസിൽ വന്‍ തരംഗം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്‍റണി. 200 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രമാണ് 2018. 


ചെന്നൈ: തെന്നിന്ത്യയിലെ പ്രശസ്ത പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണി ജോസഫും കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത ഈ മാസം ആദ്യമാണ് പുറത്ത് വന്നത്. ഇത് സംബന്ധിച്ച കരാറില്‍ ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണി ജോസഫും തമ്മില്‍ കഴിഞ്ഞ മാസം എത്തിച്ചേര്‍ന്നിരുന്നു. 

2018 എന്ന ചിത്രത്തോട് കൂടി ബോക്‌സ് ഓഫീസിൽ വന്‍ തരംഗം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്‍റണി. 200 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രമാണ് 2018. ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷൻ സ്വന്തമാക്കുകയും ചെയ്‍തിരുന്നു. ജൂൺ 7 മുതൽ 2018 ഒടിടിയിലും സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു.

Latest Videos

ഇപ്പോള്‍ ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണി ജോസഫും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്.  ലൈക്ക പ്രൊഡക്ഷൻസിന്‍റെ ജൂഡ് ചിത്രത്തില്‍ നായകനായി വിക്രം എത്തിയേക്കും എന്നാണ് വിവരം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് തന്‍റെ എക്സ് പോസ്റ്റില്‍ ശ്രീധര്‍ പിള്ള പറയുന്നു. 

After the phenomenal industry hit , to start a Malayalam film with early next year. Meanwhile is also in talks with to do a Tamil film for

— Sreedhar Pillai (@sri50)

അതേ സമയം ജൂഡ് അടുത്ത വര്‍ഷം ആദ്യം ആസിഫ് അലിയെ നായകനാക്കി ഒരു മലയാള ചിത്രം ഒരുക്കുമെന്നും ശ്രീധര്‍ പിള്ള പറയുന്നുണ്ട്. എന്തായാലും ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണി ജോസഫും ചേര്‍ന്നുള്ള പ്രൊജക്ട് പ്രാരംഭ ഘട്ടത്തിലാണ് എന്നാണ് വിവരം. 

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് 2018 ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജൂഡിനൊപ്പം അഖില്‍ പി ധര്‍മജനും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്.  വേണു കുന്നപ്പിള്ളി, സി കെ പദ്‍മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് '2018' നിര്‍മിച്ചത്. 

അങ്ങനെ കാനഡയില്‍ എത്തി ഗെയ്സ്; വിശേഷങ്ങളുമായി ആതിര മാധവ്

ഡാൻസ് കളിച്ച് സിദ്ധുവിനെ മയക്കുമോ വേദിക?; വൈറലായി ശരണ്യയുടെ കാവാലയ്യ ഡാൻസ്

click me!