'ശ്രീനാഥ്‌ ഭാസി ഇരയാണ്, എന്തിന് ശ്രീനാഥ്‌ ഭാസിയെ ടാർഗെറ്റ് ചെയ്യുന്നു' : പിന്തുണയുമായി വിജയകുമാര്‍ പ്രഭാകരന്‍

By Web Team  |  First Published Apr 30, 2023, 10:22 AM IST

ശ്രീനാഥ് ഭാസിയുമായി താന്‍ സിനിമ എടുക്കുമെന്ന് വിജയകുമാര്‍ പ്രഭാകര്‍ അറിയിച്ചു. താന്‍ ഭാസിയെ വച്ച് പടം ഈ വര്‍ഷം ഇറക്കും. 


കൊച്ചി: സിനിമ സംഘടനകള്‍ നടന്‍ ശ്രീനാഥ് ഭാസിക്കും, ഷെയിന്‍ നിഗത്തിനും ഏര്‍പ്പെടുത്തിയ 'വിലക്ക്' മലയാള സിനിമ ലോകത്ത് ചര്‍ച്ചയാകുകയാണ്. സിനിമ രംഗത്തെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. വിലക്ക് എന്നതിന് പകരം സഹകരിക്കില്ല എന്നാണ് സിനിമ സംഘടനകള്‍ ശ്രീനാഥ് ഭാസി, ഷെയിന്‍ എന്നിവരുടെ കാര്യത്തില്‍ പറയുന്നത്.

ഇപ്പോള്‍ ഇതാ ശ്രീനാഥ് ഭാസിയെ പൂര്‍ണ്ണമായി പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും, ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജയകുമാര്‍ പ്രഭാകരന്‍. ശ്രീനാഥ് ഭാസി അഭിനയിക്കുന്ന കുണ്ടറ അണ്ടിയാപ്പീസ് എന്ന ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് വിജയകുമാര്‍ പ്രഭാകര്‍ ശ്രീനാഥ് ഭാസിയെ പിന്തുണച്ച് രംഗത്ത് എത്തിയത്. 

Latest Videos

ശ്രീനാഥ് ഭാസിയുമായി താന്‍ സിനിമ എടുക്കുമെന്ന് വിജയകുമാര്‍ പ്രഭാകര്‍ അറിയിച്ചു. താന്‍ ഭാസിയെ വച്ച് പടം ഈ വര്‍ഷം ഇറക്കും. ഭാസി മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. ഇത്തരത്തില്‍ പറയുന്നവര്‍ സ്വയം തിരുത്തണം. ശ്രീനാഥ് പോലെയുള്ള ഒരു കഴിവുള്ള നടനെ വെറുതെ ഇരുത്തുന്നത് ശരിയല്ല. ആറ്റിറ്റ്യൂഡ് നോക്കി ഒരിക്കലും ആളുകളെ മാറ്റി നിര്‍ത്തരുത്. 

ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസം അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചു. ശ്രീനാഥ് ഭാസിയെക്കുറിച്ച് പറയുന്ന കാര്യത്തില്‍ വാസ്തവമുണ്ടോ എന്ന കാര്യം പറയുന്ന സംഘടനകളാണ് വ്യക്തമാക്കേണ്ടത്. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ നമ്മളെ ബാധിക്കുന്നതല്ല. പക്ഷെ തല്‍ക്കാലം ഷൂട്ടിംഗ് നിര്‍ത്തി. അതില്‍ എട്ടുലക്ഷം രൂപ നഷ്ടമാണ്. എന്നാല്‍ ഇപ്പോള്‍ പരാതിയൊന്നും ഇല്ല. ഭാസിയെ വച്ച് ഷൂട്ട് ചെയ്യാനെ പറ്റാത്ത അവസ്ഥയുണ്ടായാല്‍ പകരം നടനെ ആലോചിക്കും.

എന്നാല്‍ ഇപ്പോള്‍ ഭാസി ഈ പടത്തില്‍ അഭിനയിക്കണമെന്നും, ഭാസിക്ക് ഈ പടത്തില്‍ അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്. മെയ് 5 വരെ ഭാസി ഫ്രീ അയതിനാലാണ് ഷൂട്ട് വച്ചത്. എന്നാല്‍ ചിലര്‍ ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മാറ്റിവച്ചതാണ്. ഭാസി മറ്റൊരു ഡേറ്റ് തരും എന്നാണ് കരുതുന്നത് -വിജയകുമാര്‍ പ്രഭാകര്‍  പറയുന്നു. 

ഒരു നടനെയും വിലക്കാന്‍ ആര്‍ക്കും അധികാരമില്ല എന്നാണ് വിശ്വസിക്കുന്നത്. ഭാസി തന്നെ അപമാനിക്കുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്താലോ. ഭാസി ഇരയാണ്. സൊസേറ്റി ഒരാളെ മനപ്പൂര്‍വ്വം കൂതറയാക്കരുത്. അതിനുള്ള സാഹചര്യം ഒരുക്കരുത് -വിജയകുമാര്‍ പ്രഭാകര്‍  പറഞ്ഞു. 

വെറുതെ ആരെയും വിലക്കില്ലല്ലോ, പരാതികൾ സത്യസന്ധമാകാം; ധ്യാൻ ശ്രീനിവാസൻ

'സംഘടന അംഗത്വമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ ബാധകമല്ലെന്ന ധ്വനി ഭരണഘടന വിരുദ്ധം'

click me!