അന്ന് എനിക്ക് നിങ്ങളോട് ഡേറ്റിംഗ് നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അവളോട് പറഞ്ഞു. അതിനുശേഷം ആദ്യ ഡേറ്റിംഗ് സംഭവിക്കാൻ എനിക്ക് 20-25 ദിവസമെടുത്തു.
ദില്ലി: മർഡർ മുബാറക്ക് എന്ന ഒടിടി റിലീസായ ചിത്രത്തിലാണ് വിജയ് വർമ്മ അവസാനം അഭിനയിച്ചത്. ചിത്രം പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ഇതിന്‍റെ പ്രമോഷനിടെ ലസ്റ്റ് സ്റ്റോറീസ് 2 ന് ശേഷം താന്‍ എങ്ങനെ തമന്നയുമായി ഡേറ്റിംഗ് ആരംഭിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് വിജയ് വര്‍മ്മ.
നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ വിജയ് വർമ്മ തൻമയ് ഭട്ടുമായി നടത്തിയ പുതിയ സംഭാഷണത്തിലാണ് തന്‍റെ ഡേറ്റിംഗ് കഥ വിജയ് തുറന്നു പറയുന്നത്. “ലസ്റ്റ് സ്റ്റോറീസില്‍ ശരിക്കും കാമദേവന്‍റെ റോളായിരുന്നു. പക്ഷേ ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചത് ഷൂട്ടിനിടയിലല്ല. ഷൂട്ടിംഗിന് ശേഷം ഞങ്ങൾ പിന്നീട് ഒരു റാപ്പ് പാർട്ടി നടത്തണമെന്ന് തീരുമാനിച്ചു, പക്ഷെ പാര്‍ട്ടിക്ക് എത്തിയത് നാല് പേർ മാത്രമാണ്.
അന്ന് എനിക്ക് നിങ്ങളോട് ഡേറ്റിംഗ് നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അവളോട് പറഞ്ഞു. അതിനുശേഷം ആദ്യ ഡേറ്റിംഗ് സംഭവിക്കാൻ എനിക്ക് 20-25 ദിവസമെടുത്തു. അടുത്തിടെ ഉൾ ജലൂൽ ഇഷ്‌കിന്‍റെ റാപ്പ് പാർട്ടിയിൽ തമന്നയും വിജയിയും ഒന്നിച്ച് എത്തിയിരുന്നു.
കഴിഞ്ഞ വർഷമാണ് വിജയ് വർമ്മയും തമന്നയും ഡേറ്റിംഗ് ആരംഭിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പുതുവത്സര ആഘോഷത്തിൽ അവരെ കണ്ടപ്പോൾ അവർ ഡേറ്റിംഗ് കിംവദന്തികൾ പരന്നിരുന്നു. നെറ്റ്ഫ്ലിക്‌സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2വിലെ സുജോയ് ഘോഷിന്‍റെ സെക്‌സ് വിത്ത് ദ എക്‌സ് എന്ന ഷോർട്ട് ഫിലിമിന്‍റെ ചിത്രീകരണത്തിനിടെയാണ് അവരുടെ ഓഫ് സ്‌ക്രീൻ പ്രണയം പൂവണിഞ്ഞത്.
ഫിലിം ക്യാമ്പിയന് നൽകിയ അഭിമുഖത്തിൽ തമന്ന വിജയ് വര്‍മ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. താനും വിജയും തമ്മിലുള്ള ബന്ധം സ്വാഭാവികമായും വികസിച്ചുവെന്നും താൻ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് വിജയ് എന്നും തമന്ന പറഞ്ഞു.