ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയായി ഇത്തരം വായനശാലകളെ മാറ്റാനാണ് വിജയ് ആഗ്രഹിക്കുന്നത് എന്നാണ് വിജയ് മക്കൾ ഇയക്കം നേതാക്കള്‍ പറയുന്നത്.
ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ ദളപതി വിജയ് ഇറങ്ങുമോ എന്നത് വളരെക്കാലമായി ചര്‍ച്ച നടക്കുന്ന കാര്യമാണ്. തന്‍റെ ഫാന്‍സ് അസോസിയേഷനുകളെ വിജയ് അതിന് വേണ്ടി തയ്യാറാക്കുന്നു എന്ന സൂചനകള്‍ വളരെ ശക്തമാണ്. അടുത്തിടെ ലിയോ സിനിമയുടെ വിജയാഘോഷ വേദിയിലും ഒന്നും വിട്ടുപറഞ്ഞില്ലെങ്കിലും വിജയിയുടെ പ്രസംഗത്തിലെ പലകാര്യങ്ങളിലും രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നു എന്നാണ് ആരാധകര്‍ കരുതുന്നത്.
ഇപ്പോഴിതാ ഈ സംശയത്തിന് ബലം നല്‍കുന്ന രീതിയില്‍ പുതിയ നീക്കത്തിനൊരുങ്ങുകയാണ് വിജയ്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് വിജയിയുടെ തീരുമാനം. ഇതിനുള്ള പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നും വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചു.
ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയായി ഇത്തരം വായനശാലകളെ മാറ്റാനാണ് വിജയ് ആഗ്രഹിക്കുന്നത് എന്നാണ് വിജയ് മക്കൾ ഇയക്കം നേതാക്കള്‍ പറയുന്നത്. അതിനായി സയാഹ്ന ക്ലാസുകള്‍ അടക്കം ഈ വായനശാലകളില്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. പഠനം മുടങ്ങിയവര്‍ക്കും, പഠനത്തിന് പണം ഇല്ലാത്തവര്‍ക്കും ഇത്തരം കേന്ദ്രങ്ങളിലൂടെ പഠിക്കാനുള്ള അവസരം ഒരുക്കാനാണ് വിജയിയുടെ ഉദ്ദേശം. യുവാക്കളെ കൂടുതല്‍ ആര്‍ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി.
എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ വിജയ് ആരാധക സംഘം ആരംഭിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് വായനശാലയും. അതേ സമയം വിജയ് ആരാധക സംഘത്തിന്‍റെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണ് എന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
നേരത്തെ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറഞ്ഞത്.
ജയിലറെ വീഴ്ത്താന്‍ കഴിയില്ലെ ദളപതിക്ക്? : ലിയോയ്ക്ക് സംഭവിച്ചതില്‍ ഞെട്ടി വിജയ് ആരാധകര്‍.!