ആരാധകര്‍ക്ക് ആഘോഷമാക്കാൻ 'വരിശി'ലെ ആദ്യ ഗാനം പുറത്ത്.
പ്രഖ്യാപനം തൊട്ടേ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വരിശ്'. സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റവും ചര്‍ച്ച ചെയ്‍തതത് 'വരിശി'ലെ ആദ്യ ഗാനത്തെ കുറിച്ചായിരുന്നു. 'രഞ്‍ജിതമേ' എന്ന ഗാനത്തിന്റെ ടീസര്‍ തരംഗമാകുകയും ചെയ്‍തു. ഇപ്പോഴിതാ വിജയ് ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.
എസ് തമന്റെ സംഗീത സംവിധാനത്തില്‍ വിജയ് തന്നെ ആലപിച്ചുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില് രശ്‍മിക മന്ദാന ആണ് നായിക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.
മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വരിശ്' ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.
ഒക്ടോബറില്‍ 'വരിശി'ന്റെ ചിത്രീകരണം തീര്‍ത്തതിന് ശേഷം ചെറിയൊരു ഇടവേളയെടുത്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ജോയിൻ ചെയ്യാനാണ് വിജയ്‍യുടെ തീരുമാനം. 'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷൻ കിംഗ് അര്‍ജുൻ വേഷമിടുന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More: മകളുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്, 'ലാല്‍ സലാം' പ്രഖ്യാപിച്ചു