വിജയ് നായകനാകുന്ന ദളപതി 69 സിനിമയുടെ പുതിയ അപ്‍ഡേറ്റ് പുറത്ത്.
ദളപതി വിജയ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വിജയ നായകനായി തിളങ്ങി നില്‍ക്കെയാണ് താരം രാഷ്‍ട്രീയത്തിലേക്കിറങ്ങുന്നത്. ദളപതി 69 പൂര്‍ത്തിയാക്കിയാല്‍ വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആരായിരിക്കും വിജയ്‍യുടെ ദളപതി 69 സംവിധാനം ചെയ്യുക എന്ന ചര്‍ച്ചയിലേക്ക് പുതിയൊരു പേര് കൂടി എത്തിയതായാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംവിധാനം കാര്‍ത്തിക് സുബ്ബരാജായിരിക്കും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എച്ച് വിനോദായിരിക്കും ആ സംവിധായകൻ എന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. വിജയ് നായകനാകുന്ന ദളപതി 69ന്റെ സംവിധായകനായി പരിഗണിക്കപ്പെടുന്ന പേരുകളില്‍ വെട്രിമാരനും ഉള്‍പ്പെട്ടു. ഹിറ്റ്‍മേക്കര്‍ ത്രിവിക്രത്തെ വിജയ് ചിത്രത്തിന്റെ സംവിധായകനായി പരിഗണിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
undefined
സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗോട്ടാണ് നിലവില്‍ ദളപതി വിജയ് നായകനായി വേഷമിട്ട് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Read More: ഒന്നാമത് മോഹൻലാലോ മമ്മൂട്ടിയോ?, പരാജയപ്പെട്ട ചിത്രം മുന്നില്‍, സര്‍പ്രൈസായി കണക്കുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക