വിജയ് സേതുപതി, മോഹന്‍ലാല്‍, കമല്‍ ഹാസന്‍ ആര്‍ക്കാണ് ബിഗ് ബോസ് അവതരണത്തിന് കൂടുതല്‍ പ്രതിഫലം; ഇതാണ് കണക്ക്

By Web Team  |  First Published Sep 13, 2024, 8:02 AM IST

ബിഗ് ബോസ് തമിഴ്‍ എട്ടാം സീസണില്‍ വിജയ് സേതുപതിയാണ് അവതാരകന്‍. ഒക്ടോബറില്‍ ആരംഭിക്കുന്ന പരിപാടിയുടെ പ്രൊമോ വീഡിയോ പുറത്തിറങ്ങി.


ചെന്നൈ: ബിഗ് ബോസിന്‍റെ പുതിയ സീസണുകൾ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്. ബിഗ് ബോസ് തമിഴ് പതിപ്പ് എട്ടാം സീസണ്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്. ഒക്ടോബർ ആദ്യവാരം വിജയ് ടിവിയിലും ഡിസ്നി + ഹോട്ട്‌സ്റ്റാറിലും പുതിയ സീസണ്‍ പ്രീമിയർ ചെയ്യും. 

ആദ്യ ഏഴു സീസണിലും ഷോ അവതരിപ്പിച്ച ഉലഗനായയകന്‍ കമല്‍ഹാസന്‍  നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ബിഗ് ബോസ് തമിഴിവെ ഇത്തവണത്തെ ഹോസ്റ്റിംഗ് ചുമതലകൾ ഏറ്റെടുത്തിരിക്കുന്നത്. വിജയ് സേതുപതിയുടെ പ്രമോയും പുറത്ത് വന്നിട്ടുണ്ട്. 

Latest Videos

undefined

ബിഗ് ബോസ് ഷോ അവതാരകനാകുവാന്‍ നാട്ടുകാരില്‍ നിന്നും അടവുകള്‍ പഠിക്കുന്ന വിജയ് സേതുപതിയാണ് പ്രമോയില്‍ ഉള്ളത്. ഷോ അവതരണത്തിനായി കാറില്‍ പോകുമ്പോള്‍ നാട്ടില്‍ ഇറങ്ങി നടന്നാല്‍ കുറേ ഉപദേശം ലഭിക്കും എന്ന് ഡ്രൈവര്‍ പറയുന്നതും. അത് അനുസരിച്ച് പച്ചക്കറി മാര്‍ക്കറ്റ്, ബസ്, സലൂണ്‍ തുടങ്ങിയ ഇടങ്ങളില്‍ എല്ലാം പോയി വിജയ് സേതുപതി ഉപദേശം സ്വീകരിക്കുന്നതാണ് പ്രമോ വീഡിയോയില്‍ ഉള്ളത്. 'ഇത്തവണ ആളും പുതിയത്, കളിയും പുതിയത്' എന്നാണ് ഇത്തവണത്തെ ഷോയുടെ ടാഗ് ലൈന്‍. 

അതേ സമയം വിജയ് സേതുപതിയുടെ ഷോ ഹോസ്റ്റായുള്ള പ്രതിഫലവും ചര്‍ച്ചയാകുന്നുണ്ട്. കഴിഞ്ഞ സീസണിൽ, ബിഗ് ബോസ് തമിഴ് 7 ൻ്റെ അവതാരകനായി കമൽ ഹാസന് 130 കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. സീസൺ 8 നായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ഈ സീസണിലെ വിജയ് സേതുപതിയുടെ പ്രതിഫലം 60 കോടി രൂപയാണ്. 70 ലക്ഷത്തോളം ഒരു എപ്പിസോഡിന് മലയാളം ബിഗ് ബോസ് അവതരണത്തിന് നടന്‍ മോഹന്‍ലാല്‍ വാങ്ങിയിട്ടുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

കമലിനെക്കാള്‍ പ്രതിഫലം കുറവാണെങ്കിലും, ഇത് ഇപ്പോഴും ഒരു വലിയ തുക തന്നെയാണ്. 100 ദിവസത്തെ ഷോയുടെ വാരാന്ത്യ എപ്പിസോഡുകളിൽ മാത്രമേ സേതുപതി പ്രത്യക്ഷപ്പെടുകയുള്ളൂ.

സിനിമ തിരക്കുകള്‍ കാരണമാണ് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ മാറിയത്. നേരത്തെയും റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്ത് പരിചയമുള്ള വ്യക്തിയാണ് വിജയ് സേതുപതി. മാസ്റ്റര്‍ ഷെഫ് തമിഴിന്‍റെ അവതാരകനായിരുന്നു അദ്ദേഹം. ഈ ഷോ സോണി ലീവില്‍ ലഭ്യമാണ്. ഇതിന്‍റെ അനുഭവത്തില്‍ കൂടിയാണ് മക്കള്‍ സെല്‍വന്‍ ബിഗ് ബോസ് തമിഴിലേക്ക് എത്തുന്നത്. 
 

click me!