കൽക്കി 2898 എഡിയുടെ റിലീസ് കാരണം, മഹാരാജയുടെ സെന്‍ററുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ആഭ്യന്തര കളക്ഷനില്‍ 1 കോടിക്ക് അടുത്ത് പടം ഇപ്പോഴും നേടുന്നുണ്ട്.
ചെന്നൈ: കോളിവുഡില്‍ നിന്നും 2024 ല്‍ ഇതുവരെയുള്ള ഏറ്റവും വലിയ വിജയചിത്രമാകുകയാണ് വിജയ് സേതുപതി നായകനായി എത്തിയ മഹാരാജ. 100 കോടി ഗ്രോസ് നേടിയിരിക്കുകയാണ് ചിത്രം. വെറും 15 ദിവസത്തിനുള്ളിലാണ് ആഗോള ബോക്സോഫീസില്‍ 30 കോടി എന്ന ലക്ഷ്യം ചിത്രം പിന്നിട്ടത്.
കൽക്കി 2898 എഡിയുടെ റിലീസ് കാരണം, മഹാരാജയുടെ സെന്‍ററുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ആഭ്യന്തര കളക്ഷനില്‍ 1 കോടിക്ക് അടുത്ത് പടം ഇപ്പോഴും നേടുന്നുണ്ട്. ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മൊത്തം 63.50 കോടിയാണ് നേടിയത്. നികുതി ഉൾപ്പെടെ മൊത്തം ആഭ്യന്തര കളക്ഷൻ 74.93 കോടിയാണ്.
വിദേശ വിപണിയിൽ ഇതുവരെ 25.10 കോടി ഗ്രോസ് നേടിയ മഹാരാജ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യൻ ഗ്രോസ്, ഓവർസീസ് ഗ്രോസ് എന്നിവ കൂട്ടിയാല്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ 15 ദിവസത്തില്‍ ചിത്രം 100.03 കോടി ഗ്രോസ് നേടിയിട്ടുണ്ട്.
വിജയ് സേതുപതി അഭിനയിക്കുന്ന അന്‍പതാം ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് മഹാരാജയ്ക്ക്.
നിതിലൻ സാമിനാഥൻ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് പ്രതിനായകനായി എത്തിയിരിക്കുന്നത്. നടനായി ഇപ്പോള്‍ കുറച്ച് ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന അനുരാഗിന്‍റെയും മികച്ച പ്രകടനമാണ് ചിത്രത്തില്‍. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാം എന്നതാണ് മഹാരാജ എന്ന ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.
ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. ശ്രീ പ്രിയ കമ്പൈൻസിലൂടെ എ വി മീഡിയാസ് കൺസൾട്ടൻസി ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചത്.
'പറഞ്ഞത് പറഞ്ഞപോലെ' ; ശനിയാഴ്ച ഞെട്ടിച്ച് 'കൽക്കി 2898 എഡി': ഗംഭീര കളക്ഷന്‍