പ്രേക്ഷകരെ ആകര്‍ഷിച്ചത്. അവസാനം രജനികാന്ത് നടത്തിയ പ്രസംഗമാണ്. ഓഡിയോ ലോഞ്ചില്‍ സൂപ്പര്‍താരത്തിന്‍റെ പ്രസംഗം വളരെ പ്രധാനപ്പെട്ടതാണ് അടുത്ത കാലത്ത്.
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റിലീസ് ഈ മാസം പത്തിനാണ്. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനാവുന്ന ജയിലര്‍ ആണ് ചിത്രം. ജാക്കി ഷ്രോഫ്, ശിവ രാജ്‍കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന, യോഗി ബാബു എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും അഭിനയിക്കുന്നു എന്നത് മലയാളി പ്രേക്ഷകരില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്ന ഘടകമാണ്. ഒപ്പം ഒരു പ്രധാന റോളില്‍ വിനായകനുമുണ്ട്. മോഹന്‍ലാലിന്‍റേത് അതിഥിവേഷമാണെങ്കിലും കഥാഗതിയില്‍ ഏറെ പ്രാധാന്യമുള്ള റോള്‍ ആണെന്നാണ് സൂചന.
അതേ സമയം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ഔദ്യോഗികമായി സണ്‍ ടിവി പ്രേക്ഷേപണം ചെയ്തത്. അതില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത്. അവസാനം രജനികാന്ത് നടത്തിയ പ്രസംഗമാണ്. ഓഡിയോ ലോഞ്ചില്‍ സൂപ്പര്‍താരത്തിന്‍റെ പ്രസംഗം വളരെ പ്രധാനപ്പെട്ടതാണ് അടുത്ത കാലത്ത്. എന്നാല്‍ പതിവില്‍ വിവരീതമായി മാസ് ഡയലോഗുകള്‍ രജനി പറഞ്ഞുവെന്നതാണ് ജയിലര്‍ ഓഡിയോ ലോഞ്ചിലെ പ്രത്യേകത.
വിമര്‍ശനങ്ങളോടും രജനി പ്രതികരിച്ചു. പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ലെന്ന് രജനി പറഞ്ഞു. നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം - എന്ന വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ഇതിന് പിന്നാലെ തന്‍റെ സൂപ്പര്‍താര പദവിയിലേക്ക് പലരും വിജയിയെ ഉയര്‍ത്തി കാട്ടുന്നതിനെതിരെയാണ് രജനി പ്രതികരിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം ഉണ്ടായത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ രജനി വിജയ് ഫാന്‍സ് ഏറ്റുമുട്ടല്‍ നടന്നു. അതേ സമയം ജയിലര്‍ ഓഡിയോ ലോഞ്ചില്‍ നേരത്തെ വിജയ് എത്തും എന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. ഇത് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നം മൂലമാണെന്ന സംസാരവും കോളിവുഡില്‍ ഗോസിപ്പായി പരക്കുന്നുണ്ട്.
അതിനിടെയാണ് സിനിമ നിരൂപകനായ ബ്ലൂസട്ടെ മാരന്‍ രജനിയെ അദ്ദേഹത്തിന്‍റെ പരുന്ത് പരാമര്‍ശത്തിന്‍റെ പേരില്‍ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. എക്സില്‍ ഇട്ട പോസ്റ്റില്‍ ബ്ലൂസട്ടെ മാരന്‍
രജിനികാന്ത് ഒരു കോമഡി പരുന്താണെന്നാണും. കറുത്ത പക്ഷിയാണെന്ന് കരുതി കാക്കയെ തരംതാഴ്ത്തേണ്ടതില്ലെന്നും ഉയർന്ന് പറക്കാനുള്ള കഴിവല്ലാതെ മറ്റൊന്നും കഴുകനില്ലെന്നും എല്ലായിപ്പോഴും ഒറ്റയ്ക്കാണെന്നത് മനസിലാക്കണമെന്നും ബ്ലു സട്ടൈ മാരൻ പരിഹസിച്ചു.
സ്വാര്‍ത്ഥ ചിന്താഗതിയുള്ള പക്ഷിയാണ് കഴുകനെന്നും ബ്ലു സട്ടൈ മാരൻ കുറിച്ചു. പേര് പോലും പറയാനുള്ള ധൈര്യം സൂപ്പർസ്റ്റാറിനില്ലെന്നും ബ്ലൂസട്ടെ മാരന്‍ പറയുന്നു. പതിവ് പോലെ ബ്ലൂസട്ടെ മാരനെ രജനി ഫാന്‍സ് ആക്രമിക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍ എന്നാല്‍ ബ്ലൂസട്ടെ മാരനെ പിന്തുണച്ച് വിജയ് ഫാന്‍സ് രംഗത്തുണ്ടെന്നതാണ് രസകരമായ കാര്യം.
എന്തായാലും രജനി വിജയ് സൂപ്പര്‍ താരയുദ്ധം തന്നെയാണ് വരും നാളുകളില്‍ കാണുക എന്നതാണ് തമിഴകത്തെ സംസാരം. ഇപ്പോള്‍ തന്നെ രജനിയെക്കാള്‍ പ്രതിഫലം വിജയ് വാങ്ങുന്നുണ്ട്. രജനി ചിത്രത്തേക്കാള്‍ ബിസിനസും വിജയ് ചിത്രം നേടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ തന്നെ താനും വിട്ടുകൊടുക്കില്ലെന്ന സന്ദേശമാണ് കാക്ക പരുന്ത് പരാമര്‍ശത്തിലൂടെ രജനി നടത്തിയത് എന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം.
ജയിലര്‍ റിലീസ് ദിവസം അവധിയും ഫ്രീ ടിക്കറ്റും നല്‍കി സ്വകാര്യ സ്ഥാപനം.!
രത്നവേല്‍ തമിഴകത്ത് വന്‍ തരംഗം പിന്നാലെ ഫഹദിന്‍റെ അടുത്ത തമിഴ് ചിത്രം രജനികാന്തിനൊപ്പം ?